പ്രീതി സിന്റയും വാഡിയയും വഴി പിരിയുന്നു?

By Staff

ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സ്‌ ടീമിനെ വിലയ്‌ക്കെടുക്കാന്‍ കാമുകിയുമൊത്ത് കാശെറിയുമ്പോള്‍ നെസ്‌ വാഡിയ വിചാരിച്ചിട്ടുണ്ടാവില്ല ഈ കളി തീക്കളിയാകുമെന്ന്‌.

കളി മൂലം പ്രമുഖ വ്യവസായിയും പഞ്ചാബ് കിങ്സിന്റെ ഉടമകളിലൊരാളുമായ നെസ്‌ വാഡിയക്ക്‌ നഷ്ടപ്പെട്ടത്‌ കാശു മാത്രമല്ല കാമുകിയെ കൂടിയാണ്‌. ബോളിവുഡ്‌ താരമായ പ്രീതി സിന്റയാണ്‌ തന്റെ കാമുകനെ ഒഴിവാക്കാനൊരുങ്ങുന്നത്‌.

ഐപിഎല്‍ പഞ്ചാബ്‌ കിംഗ്‌സിന്റെ സഹ ഉടമ എന്ന നിലയില്‍ പ്രശസ്‌തി കുതിച്ചു കയറിയതും ടീം ക്യാപ്‌റ്റന്‍ യുവരാജ്‌ സിങുമായുള്ള പ്രീതിയുടെ പുതിയ ബന്ധവുമാണ്‌ ഈ പ്രണയ ജോഡികള്‍ അകലാനുണ്ടാ കാരണമായി പറയപ്പെടുന്നത്‌.

കൂടാതെ ടീമിനു വേണ്ടി നിക്ഷേപിച്ച തുകയില്‍ നെസ്‌ വാഡിയക്കേറ്റ തിരിച്ചടിയും പ്രണയം തകരാനുള്ള കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്‌‌.

നെസ്‌ വാഡിയയുമായുള്ള പിണക്കത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ പ്രീതി ദേഷ്യത്തോടെയാണ്‌ പ്രതികരിച്ചത്‌. എന്തു കാര്യത്തെ കുറിച്ചാണ്‌ നിങ്ങള്‍ പറയുന്നത്‌? ഏതു കുടംബത്തിലാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തത്‌? പ്രീതി ചോദിക്കുന്നു.

അടുത്ത കാലത്തൊന്നും താന്‍ വിവാഹിതയാകാന്‍ ഒരുക്കമല്ലെന്നും ഈ താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X