പറയാന്‍ നമ്മള്‍ക്കൊരു പ്രിയനല്ലേയുള്ളു?

മലയാള സിനിമയിലെ ടെക്‌നീഷ്യന്‍സ്, അഭിനേതാക്കള്‍, യേശുദാസ് ഇവരൊക്കെയും കഴിവുതെളിയിച്ചു തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ഉത്തരേന്ത്യക്കാരൊന്നും ഇവരെ കണ്ട ഭാവം കാണിക്കുന്ന മട്ട് കണ്ടില്ല.
ഒരു പ്രിയദര്‍ശനല്ലാതെ ആരാണ് പുറത്ത് പോയി മലയാളത്തിന്റെ അന്യാദൃശമായ കഴിവുതെളിയിച്ച സിനിമക്കാര്‍. ഹിന്ദി സിനിമയിലെ ഘടാഘടിയന്‍മാരായ സംവിധായകരേക്കാള്‍ എത്രയോ കോടികള്‍ ചിലവുചുരുക്കി സിനിമ ചെയ്ത് ഹിറ്റാക്കുന്നത് കാണിച്ചു കൊടുത്താണ് പ്രിയന്‍ അവിടെ പയറ്റി നിന്നത്.
അല്ലാതെ കുതികാല്‍ വെട്ടുകള്‍ കാണിച്ചിട്ടൊന്നുമല്ല. മലയാളസിനിമ എക്കാലത്തും കഴിവുള്ള വരെ കൊണ്ടുവന്ന് പരിമിതികള്‍ക്കുള്ളില്‍ നിന്ന് മികച്ച സൃഷ്ടികള്‍ തീര്‍ത്തിട്ടുണ്ട്. മലയാളി ക്യാമറാമാന്‍മാരെ അവര്‍ സര്‍വ്വ സാധാരണയായി ഉപയോഗപ്പെടുത്തുന്നതും താങ്ങാവുന്ന സംഖ്യക്ക് ഇതിലും കഴിവുള്ളവരെ കിട്ടാത്തതുകൊണ്ടുകൂടിയാണ്.
ഇതൊക്കെ വര്‍ഷങ്ങളായി ദഹിക്കാതെ കിടക്കുന്ന സത്യങ്ങളാണ്. ആരേയും ഉള്‍ക്കൊള്ളാനും മികച്ചത് സൃഷ്ടിക്കാനുമുള്ള നമ്മുടെ ശ്രമം ഉല്‍കൃഷ്ടമാണ്. ശ്രേയ ഘോഷാല്‍ ഇനിയും നല്ല പാട്ടുകള്‍ പാടട്ടെ. ഗായത്രിയും മഞ്ജരിയും മറ്റുഗായികമാരും പാടാനവസരമില്ലാതെയുമിരിക്കരുത്.
ശ്രേയാഘോഷാലുമായ് താരതമ്യം ചെയ്ത് അവരെ നിരാശരാക്കരുത്. കഴിവുതെളിയിച്ച ജയചന്ദ്രനത് മനസ്സിലായെങ്കില്‍ ആര്‍ക്കാണ് പിന്നെ ഇത് പിടി കിട്ടുന്നത്. ഗായത്രിയുടെ അഭിപ്രായം അവസര നിഷേധത്തിനുള്ള അവസരമൊരുക്കാതിരിക്കട്ടെ.
ആദ്യപേജില്‍
ഗായത്രിയെ ഇത്രയ്ക്ക് ആക്രമിയ്ക്കണോ?


Click it and Unblock the Notifications











