»   » വിവാഹമോചനക്കേസ്: കാവ്യയും നിശാലും വന്നില്ല

വിവാഹമോചനക്കേസ്: കാവ്യയും നിശാലും വന്നില്ല

Posted By:
Subscribe to Filmibeat Malayalam
Kavya-Nishal
നടി കാവ്യാമാധവന്റെ വിവാഹമോചന കേസ് പരിഗണിക്കുന്നതു കോടതി അടുത്തമാസം 25 ലേക്കു മാറ്റി. എറണാകുളം കുടുംബകോടതിയാണു കേസ് പരിഗണിക്കുന്നത്.

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം ആവശ്യപ്പെട്ടു കാവ്യയും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും കഴിഞ്ഞ ഒക്‌ടോബര്‍ 22 നാണു ഹര്‍ജി നല്‍കിയത്. ഉഭയസമ്മതപ്രകാരം വിവാഹമോചനത്തിനു ഹര്‍ജി നല്‍കിയാല്‍ ആറുമാസത്തിനുശേഷമേ പരിഗണിക്കാവൂ എന്ന നിയമവ്യവസ്ഥയുള്ളതിനാലാണ് ഹര്‍ജി തീര്‍പ്പിനായി ശനിയാഴ്ച പരിഗണിച്ചിരുന്നത്. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നും കാവ്യയും നിശാലും ഒപ്പിട്ടു നല്കിയ സംയുക്ത ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇരുവര്‍ക്കും നേരിട്ടു ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകര്‍ മുഖേന കോടതിയെ അറിയിച്ചതിനേ തുടര്‍ന്നാണു ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്കു മാറ്റിയത്. കാവ്യയും നിശാലും കോടതിയിലെത്തുന്നതു കാത്ത് ഞായറാഴ്ച വന്‍ മാധ്യമസംഘം കോടതി പരിസരത്തു തടിച്ചുകൂടിയിരുന്നു.

English summary
The family court in Ernakulam posted the hearing of the divorce petition jointly submitted by actor Kavya Madhavan and Nishal Chandra to May 25

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam