twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യാജന്മാര്‍ക്ക് മരണമണി മുഴങ്ങുന്നു

    By Ajith Babu
    |
    <ul id="pagination-digg"><li class="next"><a href="/news/24-kerala-cyber-cell-killing-piracy-2-aid0032.html">Next »</a></li></ul>

    Piracy
    മലയാള സിനിമയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയ വ്യാജസിഡിയ്ക്ക് മരണമണി മുഴങ്ങുന്നു. കേരള പൊലീസിന്റെ കീഴിലുള്ള ആന്റി പൈറസി സെല്ലിന്റെ തന്ത്രപരമായ നീക്കങ്ങളാണ് വ്യാജസിഡി മാഫിയയുടെ വേരറുക്കുന്നത്. വ്യാജ സിഡിയുടെ ഏറ്റവും വലിയ സോത്രസ്സായിരുന്ന ബാംഗ്ലൂരിലെ ശ്രീനിവാസനെന്നയാളെ പിടികൂടിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

    മലയാള സിനിമകളുടെ വ്യാജപതിപ്പുകളില്‍ എണ്‍പതുശതമാനവും ശ്രീനിവാസന്‍ നേതൃത്വം നല്‍കുന്ന സംഘമാണ് പുറത്തിറക്കിയിരുന്നതെന്ന് ആന്റി പൈറസി സെല്‍ (എപിസി) ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ പിടികൂടാനായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

    ബാംഗ്ലൂരിലെ പ്രശസ്ത തിയറ്ററില്‍ മാനേജറായിരുന്ന ശ്രീനിവാസനും ഇവിടത്തെ ഓപ്പറേറ്ററും ചേര്‍ന്നാണ് സിനിമകള്‍ വ്യാജകോപ്പികള്‍ തയാറാക്കയിരുന്നത്. സാധാരണ ഷോകള്‍ക്ക് ശേഷം സിനിമകള്‍ രഹസ്യമായി പ്രദര്‍ശിപ്പിച്ച് ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഏതാണ്ട് നാല്‍പ്പതോളം സിനിമകള്‍ ഇവര്‍ ഈ രീതിയില്‍ പകര്‍ത്തിയതായാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാള സിനിമകളായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

    കേരളത്തിലെ വ്യാജസിഡികളുടെ പ്രധാനകേന്ദ്രമായ ബീമാപള്ളി മാര്‍ക്കറ്റില്‍ എപിസി നടത്തിയ അന്വേഷണമാണ് ശ്രീനിവാസനിലെത്തിച്ചേര്‍ന്നത്. ഇയാളുമായി ബന്ധമുള്ള ആള്‍ പിടിയിലാത് അന്വേഷണസംഘത്തെ ഏറെ സഹായിച്ചെന്ന് എപിസി ഡിവൈഎസ്പി എസ് റഫീഖ് പറയുന്നു.
    അടുത്ത പേജില്‍

    വ്യാജന്‍മാരുടെ യാത്ര രണ്ടുവഴിയ്ക്ക്വ്യാജന്‍മാരുടെ യാത്ര രണ്ടുവഴിയ്ക്ക്

    <ul id="pagination-digg"><li class="next"><a href="/news/24-kerala-cyber-cell-killing-piracy-2-aid0032.html">Next »</a></li></ul>

    English summary
    The anti-piracy cell (APC) of the state police has discovered the major source of movie piracy with the capture of Sreenivasan from Bangalore who has led them to the prime links in the industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X