വ്യാജന്‍മാരുടെ യാത്ര രണ്ടുവഴിയ്ക്ക്

തിയറ്റര്‍ അധികൃതരുടെ സഹായം ലഭിച്ചിരുന്നതിനാല്‍ മുന്‍കാലങ്ങളിലേതിനെക്കാള്‍ വ്യക്തയുള്ള വ്യാജകോപ്പികളാണ് വില്‍പ്പനയ്‌ക്കെത്തിയിരുന്നത്. രഹസ്യപ്രദര്‍ശനം നടത്തി ക്യാമറയിലേക്ക് ചിത്രീകരിച്ചതിന് ശേഷം രണ്ടു കോപ്പികളാണ് തയാറാക്കുക. ഇതിലൊന്ന് ചെന്നൈയിലേക്കും രണ്ടാമത്തേത് യുകെയിലേക്കും അയക്കും. ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് യുകെയിലെ സ്ഥിരതാമസക്കാരനായ വര്‍ക്കല സ്വദേശി പ്രേം എന്ന മലയാളിയാണെന്ന് എപിസി സംഘം കണ്ടെത്തി.
ചെന്നൈയിലേക്ക അയക്കുന്ന പ്രിന്റ് സിഡികളാക്കി മാറ്റുന്ന ജോലി ചെയ്യുന്നത് നഗരത്തിലെ ബര്‍മ മാര്‍ക്കറ്റിലെ തമിഴ് യുവാക്കാളാണ്. അത്യാധുനിക ഉപകരണങ്ങളോടെ സഹായത്തോടെ ആയിരക്കണക്കിന് വ്യാജസിഡികളാണ് ഇവിടെ തയാറാക്കപ്പെടുന്നത്. ഇത് പിന്നീട് ബീമാപ്പള്ളിയിലെത്തിയ്ക്കും. ഇവിടെ നിന്നാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാജസിഡി വിതരണത്തിനായി കൊണ്ടുപോകുന്നത്.
സോത്രസ്സ് തന്നെ കണ്ടെത്തി തകര്‍ത്തതോടെ മലയാള സിനിമയുടെ വ്യാജപതിപ്പുകളുണ്ടാവുന്നത് വന്‍തോതില്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കും അന്വേഷണം വ്യാപിച്ചതോടെ ഇവിടെ നിന്നുള്ള അപ്‌ലോഡിങും ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു.
ആദ്യപേജില്‍


Click it and Unblock the Notifications