»   » ആസിഫിന്റെ അഹങ്കാരം അതിരുകടക്കുന്നു?

ആസിഫിന്റെ അഹങ്കാരം അതിരുകടക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/24-kerala-strikers-likely-to-axe-asif-ali-2-aid0167.html">Next »</a></li></ul>
kerala strikers Asif
മലയാള സിനിമാലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് യുവനടന്‍ ആസിഫ് അലി. അടുത്തിടെയായി ആസിഫിനെ ചുറ്റിപറ്റി ഒട്ടേറെ ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു.

യുവനടന്‍ പ്രതിഫലം കൂടുതല്‍ ചോദിയ്ക്കുന്നുവെന്നതായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ക്ക് പങ്കെടുക്കണമെങ്കിലും വന്‍ തുകയാണ് ആസിഫ് ആവശ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

യുവനടനെ ഫോണില്‍ വിളിച്ചാല്‍ കിട്ടാനില്ലെന്നും ഫോണ്‍ അറ്റന്‍ഡു ചെയ്യുന്നത് ഡ്രൈവറാണെന്നും സിനിമാലോകത്ത് സംസാരമുണ്ടായി.
പൃഥ്വിയ്ക്ക് ചാര്‍ത്തി കിട്ടിയ അഹങ്കാരി ഇമേജ് ആസിഫിനും ഇണങ്ങുമെന്നു വരെ സിനിമാമേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ ജഗതിയും യുവനടനെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ സിനിമയ്ക്ക് പുറത്തും ആസിഫ് കളി തുടരുകയാണെന്നാണ് പുതിയ വാര്‍ത്ത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മലയാള ടീമായ കേരള സ്‌ട്രൈക്കേഴ്‌സിലെ ഐക്കണ്‍ താരങ്ങളിലൊരാളായിരുന്നു ആസിഫ്.

ടിക്കറ്റിലും പോസ്റ്ററിലും പ്രമുഖ താരങ്ങള്‍ക്കൊപ്പം ആസിഫിന്റെ പടവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റിനോട് ഒരക്ഷരം മിണ്ടാതെ ടീമില്‍ നിന്ന് ആസിഫ് മുങ്ങിയെന്നതാണ് വിവാദത്തിന് വഴിവച്ചത്.

ടീമിന്റെ പരിശീലന ക്യാമ്പില്‍ പൃഥ്വിരാജും ആസിഫും പങ്കെടുത്തിരുന്നില്ല. പൃഥ്വി തനിയ്ക്ക് വരാന്‍ സാധിയ്ക്കില്ലെന്ന വിവരം ടീമുടമയായ ലിസിയെ വിളിച്ച് അറിയിച്ചിരുന്നു.

എന്നാല്‍ ഇത്തരമൊരു മര്യാദ ആസിഫിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതിന് പുറമെ ആസിഫിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച പലര്‍ക്കും നല്ല അനുഭവമല്ല ഉണ്ടായത്.


അടുത്ത പേജില്‍
ആസിഫിന്റെ അഹങ്കാരം മോഹന്‍ലാലിനോടും?

<ul id="pagination-digg"><li class="next"><a href="/news/24-kerala-strikers-likely-to-axe-asif-ali-2-aid0167.html">Next »</a></li></ul>
English summary
Asif Ali, one of the most promising young stars in Malayalam cinema, is likely to be axed from Malayalam cine actors cricket team AMMA’s Kerala Strikers. He has not been reporting at the training camps and had not even informed the team officials the reason of his absence.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam