twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫിനെതിരെ 'അമ്മ' നടപടിയെടുത്തേയ്ക്കും

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/news/24-kerala-strikers-likely-to-axe-asif-ali-2-aid0167.html">« Previous</a>

    താരസംഘടനയായ അമ്മയുടെ കൂടി പങ്കാളിത്തത്തിലാണ് കേരള സ്‌ട്രൈക്കേഴ്‌സ് രൂപീകരിച്ചിരിയ്ക്കുന്നത്. ഇതിന്റെ ലാഭത്തിന്റെ 20 ശതമാനം അമ്മയ്ക്കാണ് ലഭിയ്ക്കുന്നത്. അതിനാല്‍ തന്നെ ടീമുമായി സഹകരിയ്‌ക്കേണ്ടത് എല്ലാ താരങ്ങളുടേയും ചുമതലയാണെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

    ആസിഫ് ഉള്‍പ്പെടെ എല്ലാതാരങ്ങളുടേയും സമ്മതം വാങ്ങിയ ശേഷമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടീമിന്റെ തീം സോങ് ഷൂട്ടിലും ലോഞ്ചിങ് ഫങ്ഷനിലും ആസിഫ് പങ്കെടുത്തു.

    എന്നാല്‍ പരിശീലനത്തിന് എത്തിയില്ലെന്ന് മാത്രമല്ല മോഹന്‍ലാലും പ്രിയദര്‍ശനുമുള്‍പ്പെടെയുള്ളവര്‍ ഫോണ്‍ വിളിച്ചിട്ട് അറ്റന്‍ഡ് ചെയ്തുമില്ല. 'അമ്മ ഇതിനെ വളരെ ഗുരുതരമായ കുറ്റമായാണ്കാണുന്നത്.

    നടന്‍ പൃഥ്വിരാജിനും അസൗകര്യം മൂലം പരിശീലനത്തിന് എത്താനായില്ലെങ്കിലും ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയ്ക്കാനുള്ള മര്യാദ പൃഥ്വി കാണിച്ചു.

    തുടര്‍ന്ന് മുംബൈയ്‌ക്കെതിരായ മാച്ചില്‍ പൃഥ്വി പങ്കെടുക്കുകയും ചെയ്തു. ടീമിലില്ലാതിരുന്ന മമ്മൂട്ടി വരെ എത്തിയിട്ടും ആസിഫ് എത്തിയില്ല എന്നത് താരസംഘടന ഗൗരവമായി തന്നെയാണ് എടുത്തിരിയ്ക്കുന്നത്. സംഭവത്തില്‍ നടനെതിരെ അമ്മ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

    ആദ്യ പേജില്‍
    ആസിഫിന്റെ അഹങ്കാരം അതിരുകടക്കുന്നു?

    <ul id="pagination-digg"><li class="previous"><a href="/news/24-kerala-strikers-likely-to-axe-asif-ali-2-aid0167.html">« Previous</a>

    English summary
    Asif Ali, one of the most promising young stars in Malayalam cinema, is likely to be axed from Malayalam cine actors cricket team AMMA’s Kerala Strikers. He has not been reporting at the training camps and had not even informed the team officials the reason of his absence.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X