ചുംബനരംഗങ്ങളുടെ നീണ്ടനിരയുമായി 24 കിസ്സെസ് വരുന്നു! ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍! കാണൂ
വിജയ് ദേവരകൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡിക്ക് ശേഷം തെലുങ്കില്‍ ലിപ് ലോക്ക് കിസുകളുടെ തരംഗമാണ് ഇപ്പോള്‍. മുന്‍പ് ഐറ്റം ഡാന്‍സുകളും ആക്ഷന്‍ രംഗങ്ങളുമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ അധിക സിനിമകളിലും ലിപ്ലോക്ക് രംഗങ്ങളും അണിയറക്കാര്‍ ഉള്‍പ്പെടുത്താറുണ്ട്. തെലുങ്കിലെ പുതിയ ചിത്രം 24 കിസ്സെസും ഈയൊരു ഗണത്തില്‍പ്പെട്ടതാണ്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ചുംബന രംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിന്റെ മേക്കിങ് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അദിത് അരുണും ഹേബാ പട്ടേലുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം തെലുങ്കിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ റെഡ്ഡി,ആര്‍എക്എസ് 100 എന്നീ സിനിമകള്‍ക്ക് പിന്നാലെയാണ് 24 കിസെസ്സും റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തിന്റെ പേര് തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ചയായി മാറിയിരുന്നു..
24 കിസെസ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. സിനിമയുടെ പേരിനോട് അങ്ങേയറ്റം അടുപ്പം പുലര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും. ചുംബന രംഗങ്ങളുടെ നീണ്ടനിര തന്നെയായിരുന്നു ചിത്രത്തിന്റെ ട്രെയിലറിലും ഉണ്ടായിരുന്നത്.


Click it and Unblock the Notifications











