24 ചുംബനങ്ങളുമായി 24 കിസ്സെസ്!!! സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, വീഡിയോ കാണൂ
വിജയ് ദേവരാകൊണ്ടയുടെ അർജുൻ റെഡ്ഡിയ്ക്ക് ശേഷം തെലുങ്ക് ചിത്രങ്ങങ്ങളുടെ പാറ്റേൺ തന്നെ മാറിയിരിക്കുകയാണ്. സൂപ്പർ താരങ്ങളുടടെ ചെയിസ്സിങ്ങും ഫൈറ്റിങ്ങും പിന്നെ കളർഫുൾ പാട്ടുകളും കൊണ്ട് നിറഞ്ഞതായിരുന്നു തെലുങ്ക് ചിത്രങ്ങൾ . എന്നാൽ ഇപ്പോൾ തെലുങ്ക് സിനിമ ലോകത്തിന് മറ്റൊരു മുഖമാണ്. പ്രണയവും വിരഹവും ഇതിനെ രണ്ടിനേയും മനേഹരമാക്കുന്ന അടുത്ത രംഗങ്ങളും. ടോളിവുഡ് ചിത്രങ്ങളുടെമുഖം തന്നെ മാറി പോയിരിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലറാണ്. ചിത്രത്തിന്റെ പേര് തന്നെ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചയായിരിക്കുകയാണ്. സിനിമയുടെ പേരിനോട് അങ്ങേയറ്റം അടുപ്പം പുലർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും. ചുംബനത്തിന്റെ നീണ്ട നിരയാണ് ട്രെയിലറിലുളളത്.
ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ തെലുങ്കിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുമുണ്ട്. ട്രെയിലർ സോഷ്യൽ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണ്. വ്യത്യസ്ത പ്രമേയത്തിലൂടെ മികച്ച വിജയം നേടിയെടുത്ത ചിത്രങ്ങളാണ് അർജുൻ റെഡ്ഡിയും , ആർ എക്സ് 100 ഉം. ആ ചിത്രങ്ങളും പട്ടികയിലേയ്ക്ക് 24 കിസ്സെസും ഇടം നേടുമെന്ന് നിസംശയം പറയാം


Click it and Unblock the Notifications











