കൊങ്കണ സ്വവര്‍ഗാനുരാഗിയാകുന്നു

ലൈഫ് ഇന്‍ മെട്രോ, ഓംകാര, മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, പാര്‍ക്ക് അവന്യൂ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിന്റെ അഭിനയ സിദ്ധി വെളിപ്പെടുത്തിയ ചിത്രങ്ങളായിരുന്നു.
ഈ സിനിമകളില്‍ അഭിസാരികയായും ഭ്രാന്തിയുമായൊക്കെ വേഷമിട്ട കൊങ്കണ പുതിയ സിനിമയിലൂടെ ആരാധകരെ ഞെട്ടിയ്‌ക്കാനുള്ള ഒരുക്കത്തിലാണ്. ഒരു സ്വവര്‍ഗാനുരാഗിയുടെ വേഷത്തിലഭിനയിച്ചു കൊണ്ടാണ് കൊങ്കണ തന്റെ ആരാധകരെ ഞെട്ടിയ്‌ക്കുന്നത്.
റോഹന്‍ സിപ്പി നിര്‍മ്മിയ്‌ക്കുന്ന പ്രസിഡന്റ് ഈസ് കമിങ് എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് കൊങ്കണ ലെസ്‌ബിയനായി വേഷമിടുന്നത്.
പുതുമുഖ സംവിധായകനായ കുനാല്‍ കപൂര്‍ ഒരുക്കുന്ന ചെയ്യുന്ന ചിത്രത്തില്‍ മീരാ റോയ് എന്ന കഥാപാത്രമാണ് സെന്‍ അവതരിപ്പിയ്‌ക്കുക.
താരം ലെസ്‌ബിയനായി വേഷമിടുന്നത് കൊണ്ട് മാത്രം ചിത്രം അത്തരത്തിലുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണെന്ന ധരിയ്‌ക്കേണ്ട.
അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് ഷേക്ക് ഹാന്റ് നല്‌കണമെന്ന കടുത്ത ആഗ്രഹവുമായി ജീവിയ്‌ക്കുന്ന സ്ഥിരോത്സാഹികളായ ആറ് ഇന്ത്യക്കാരുടെ കഥയാണ് ഹാസ്യത്തിന്റെ മൊമ്പൊടിയോടെ കുനാല്‍ കപൂര്‍ പറയുന്നത്.


Click it and Unblock the Notifications