ചാക്കോച്ചന്റെ തിരിച്ചുവരവ്

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/24-kunchacko-boban-completing-50-films-1-aid0166.html">« Previous</a>

Kunchacko Boban
കസ്തൂരിമാന്‍, സ്വപ്‌നക്കൂടി തുടങ്ങിയ ചിത്രങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും പ്രശംസ നേടുകയും ചെയ്തിട്ടും അഭിനയം ജീവിതമാര്‍ഗ്ഗമാക്കാന്‍ ചോക്കോച്ചന് ധൈര്യം വന്നില്ല. ബിസിനസ്സുകാര്യങ്ങള്‍ വിട്ടൊരു കളിക്കുള്ള ആത്മവിശ്വാസം ചാക്കോച്ചനുണ്ടായില്ല എന്നാതാണ് സത്യം.

പിന്നീട് ഏറെനാളുകള്‍ക്കുശേഷം ലോലിപോപ്പ് ചെയ്തതില്‍പ്പി്‌നനെ തുടങ്ങിയ തിരക്കുകള്‍ ചാക്കോച്ചനെ ഇപ്പോഴും പിന്‍തുടരുന്നു. കൈനിറയെ സിനിമകളുള്ള അവസ്ഥ. ഒരു നിലപാടെടുക്കാനുള്ള പക്വത കിട്ടിയത് ഇപ്പോഴാണത്രേ.

സ്വ്‌നതം മേഖല സിനിമയാണ് എന്ന തിരിച്ചറിവാണ് ഇപ്പോള്‍ചാക്കോച്ചനെ നയിക്കുന്നത്. അന്യഭാഷകളില്‍ നിന്ന് വന്നിരുന്ന ഓഫറുകള്‍ പലതും ആവേശത്തോടെ ചാടി പിടിക്കാതിരുന്ന ചാക്കോച്ചന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഇനിയും ഓഫറുകള്‍ വരും. നല്ലതാണെന്നു തോന്നി യാല്‍ സ്വീകരിക്കും- അതാണ് ചാക്കോച്ചന്റെ നയം.

പേരും പ്രശസ്തിയും പണവും ഒരാളെ പെട്ടെന്ന് അഹങ്കാരിയും അവിവേകിയുമാക്കും. സിനിമയില്‍ പ്രത്യേകിച്ചും, കൗതുകത്തോടെ കുഞ്ഞുനാള്‍ തൊട്ട് കണ്ട ഈ തട്ടകം ഒരു പരിധിക്കപ്പുറം ചാക്കോച്ചനെ വ്യാമോഹിപ്പിക്കുന്നില്ല എന്നുള്ളതാണ് കാത്തിരുന്നു നേടിയ ഈ വിജയത്തിന്റെ കാതല്‍.

വളരെ പതുക്കെ ഹിറ്റായ മാറിയ ട്രാഫിക് എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ അഭിനയം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഇപ്പോഴും പ്രദര്‍ശന വിജയം കൊയ്തു കൊണ്ടിരിക്കുന്ന സീനിയേഴ്‌സാണ് ചാക്കോച്ചന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം . സെവന്‍സ്,ഡോക്ടര്‍, ലൌ ,ത്രികിങ്‌സ്, സാന്‍ഡ് വിച്ച്,ഓര്‍ഡിനറി എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളവ.

സിനിമകളുടെ എണ്ണം അമ്പതിലേക്ക് നീളുമ്പോള്‍ മലയാളത്തിലെ എല്ലാ ക്‌ളാസിക് ഡയറക്ടേഴ്‌സിന്റെ ചിത്രങ്ങളിലും ചാക്കോച്ചന് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അനിയത്തി പ്രാവില്‍ നിന്ന് സീനിയേഴ്‌സിലേക്കുള്ള ദൂരം നീണ്ട പതിനാലു വര്‍ഷങ്ങളാണ് . എന്നിരുന്നാലും ഗോസിപ്പുകള്‍ കേള്‍പ്പിക്കാതെ, മാന്യമായപരിവേഷത്തോടെ, പാരമ്പര്യത്തിന്റെ ആത്മവിശ്വാസത്തോടെ ചാക്കോച്ചന്‍ തന്റെ ഇടംകണ്ടെത്തിക്കഴിഞ്ഞു.

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കഴിവിനപ്പുറം ഘടകമായി തീര്‍ന്നേക്കാവുന്ന സിനിമ ലോകം ഇന്ന് ഈ ചെറുപ്പക്കാരനെ ആഗ്രഹിക്കുന്നുണ്ട് വരും നാളുകള്‍ അതിനു സാക്ഷി പറയുമെന്ന് പ്രത്യാശിക്കാം.

മുന്‍പേജില്‍
ചാക്കോച്ചന് ഹാഫ് സെഞ്ച്വറി

<ul id="pagination-digg"><li class="previous"><a href="/news/24-kunchacko-boban-completing-50-films-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X