»   » യേശുദാസ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.

യേശുദാസ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/24-markos-questions-yesudas-2-aid0166.html">Next »</a></li></ul>
Yesudas
വെള്ള പാന്റ്, വെള്ള ഷര്‍ട്ട് , നീട്ടിവളര്‍ത്തിയ താടിയും,മുടിയും, വള്ളസ്ട്രാപ്പ് വാച്ച് ഗാനമേളയുടെ അവതരണഗാനം ഇടയകന്യകേ പോകുക നീ ഈ നന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ .....ഈ പാട്ടവസാനിക്കുമ്പോള്‍ ഹാളിലെ നീണ്ട കൈയ്യടിക്കൊപ്പം വണ്‍സ്‌മോര്‍ വിളികളുയരുന്നു.

ഗാനം വീണ്ടുമൊരാവര്‍ത്തി കൂടി നീണ്ട കൈയ്യടിക്കൊപ്പം വണ്‍സ്‌മോര്‍വിളികളുമുയരുന്നു. വീണ്ടും ഇടയ കന്യകയുമായ് ഒന്നുരണ്ടു വട്ടംകൂടി, ഒടുവില്‍ ക്ഷമനശിച്ച് ഗായകന്‍ പറയുന്നു. ഒരേ പാട്ട് വീണ്ടും വീണ്ടും പാടികൊണ്ടിരുന്നാല്‍ എങ്ങിനെ ശരിയാവും വേറെയും കുറേ പാട്ടുകള്‍ പാടാനുള്ളതല്ലേ. ഇതുകേട്ടയുടന്‍ ഹാളില്‍ നിന്നുയരുന്ന മറുപടി.ആദ്യം ഇടയകന്യക പാടിശരിയാവട്ടെ എന്നിട്ട് മറ്റുള്ളവ പാടാം.

പാതികളിയും പാതികാര്യവുമായി ഇരുപതുകൊല്ലം മുമ്പേ കെജി മാര്‍ക്കോസ് എന്ന ഗായകന്റെ ഗാനമേള ട്രൂപ്പിനെക്കുറിച്ച് പറഞ്ഞുകേട്ട സംഭവമാണ് ഇത്. നല്ല ഗാംഭീര്യമുള്ള ശബ്ദം, സിനിമയില്‍ ചില പാട്ടുകളൊക്കെ പാടി ശ്രദ്ധനേടിയിട്ടുമുണ്ട്. എന്നിട്ടും യേശുദാസിന്റെ രൂപഭാവങ്ങളും ഗാനമേളയുടെ
അവതരണഗാനവും പാടി ആള്‍ക്കൂട്ടത്തെ നേരിടുന്നതിലെ ആത്മവിശ്വാസക്കുറവോ, അനുകരണമോ ആണ് സഹൃദയര്‍ ചോദ്യം ചെയ്തത്.

ഇന്നും തന്റെ ശൈലിയില്‍ വന്നുപെട്ട യേശുദാസ് സ്വാധീനത്തെ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍മറികടക്കാനുള്ള ശ്രമത്തിലാണ് വിശ്രുത ഗായകന്‍ കെ.ജി.മാര്‍ക്കോസ്. ഈയിടെ വെള്ളിനക്ഷത്രത്തിനനുവദിച്ച അഭിമുഖത്തില്‍ കെ.ജി.മാര്‍ക്കോസ് ഹൃദയംതുറന്ന് ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നു.

അടുത്ത പേജില്‍
തന്നെ ചവുട്ടിത്താഴ്ത്തിയെന്ന് മാര്‍ക്കോസ്

<ul id="pagination-digg"><li class="next"><a href="/news/24-markos-questions-yesudas-2-aid0166.html">Next »</a></li></ul>
English summary
No doubt, Yesudas is a veteran singer and one who has self-involvement and a sense of total commitment, the essential pre-requisites for a classical musician. But Markos, senior musician, accuses Yesudas won't promote new talents.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam