'അത്ഭുതദീപ്' താരത്തിന് മംഗലം

അവിചാരിതമായിട്ടായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. വേണുവിന്റെ വീടിനടുത്തുള്ള മടവൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹത്തിനെത്തിയതായിരുന്നു ദീപ. ദീപയെ കണ്ട വേണു തനിയ്ക്ക് ആ പെണ്‍കുട്ടിയെ ഇഷ്ടമായെന്ന് വീട്ടില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹതീയതി നിശ്ചയിച്ചു.
അങ്ങനെ മടവൂര്‍ അയണിക്കോട്ടുകോണം കൊച്ചുവീട്ടില്‍ വേണുഗോപാലും(36) പോരുവഴി നടുവിലമുറി പടിഞ്ഞാറേവീട്ടില്‍ തെക്കതില്‍ ദീപയും(34) വിവാഹിതരാവുകയായിരുന്നു. ബുധനാഴ്ച ദീപയുടെ വീട്ടില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു കല്യാണം.
കല്യാണം കാണാന്‍ നിരവധി പേരെത്തിയിരുന്നു. അത്ഭുതദീപിന് പുറമെ കോളെജ്കുമാരന്‍ എന്ന ചിത്രത്തിലും നിരവധി സീരിയലുകളിലും വേണു അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications