»   » മീരാജാസ്മിന്‍ തിരിച്ചെത്തുന്നു ലാലിനൊപ്പം

മീരാജാസ്മിന്‍ തിരിച്ചെത്തുന്നു ലാലിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് മീരജാസ്മിന്‍ സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ടീമിന്റെ ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള സാദ്ധ്യത തെളിയുന്നു.അഭിനയവഴിയില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട മീര വളരെ പെട്ടെന്നു തന്നെ വിവാദത്തിലും ചെന്നു പെടുകയായിരുന്നു. പണവും പ്രശസ്തിയും കൈവന്നതോടെ വീട്ടുകാരുമായ് സ്വരചേര്‍ച്ചയില്ലാതായി.

പ്രണയത്തില്‍ അഭയം തേടി മീര ചിത്രീകരണ വേളകളില്‍ സിനിമ പ്രവര്‍ത്തകരുടെ ക്ഷമ പരീക്ഷിക്കാന്‍ തുടങ്ങി. മലയാളത്തിലെ പ്രശസ്തരായ കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ സെറ്റിലും തമിഴിലെ ശങ്കറിന്റെ നിര്‍മ്മാണത്തിലുള്ള സിനിമയില്‍ പോലും മീരയുടെ പെരുമാറ്റം അഹങ്കാരി എന്ന ലേബലിലേക്ക് ചിത്രീകരിക്കപ്പെട്ടു. പ്രണയിച്ച പുരുഷനും ഇപ്പോള്‍ തുണയില്ലാതെ ആര്‍ക്കും പിടിതരാതെ ഒഴിഞ്ഞു മാറി നിന്ന മീര തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ മലയാളത്തിലും തമിഴിലും നടത്തിയിരുന്നെങ്കിലും ഒന്നും വിജയം കണ്ടില്ല.

മുഹബത്ത് , മമ്പട്ടിയാന്‍ എന്നീ ചിത്രങ്ങളൊന്നും ജനശ്രദ്ധ പിടിച്ചുപറ്റിയില്ല. അജ്ഞാതവാസത്തിലേക്ക് തിരിച്ചു പോയ മീരയിപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണത്രേ. ഇന്നലെ വന്നുചേര്‍ന്ന പണവും പ്രശസ്തിയും നല്കുന്ന ആത്മവിശ്വാസം എല്ലാറ്റിനേയും തള്ളിപ്പറയാന്‍ തോന്നിക്കും.തിരിച്ചറിവുണ്ടാവുമ്പോഴും ഏറ്റെടുക്കുവാന്‍ സ്വന്തക്കാരും ബന്ധുക്കളും മാത്രമേ കാണു.സ്വന്തം അനിയന്‍ ക്യാമറ അസോസിയേറ്റായി മീരയുടെ സെറ്റില്‍ വര്‍ക്കുചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച മീരയ്ക്കിപ്പോള്‍ അവരൊക്കെയാണ് തുണ.

തിരിച്ചടികളാണ് തിരിച്ചറിവുകള്‍ക്ക് പ്രേരിപ്പിക്കുന്നത്. മോഹന്‍ലാലിനെ പോലെയുള്ള താരത്തെ സെറ്റില്‍ കാത്തിരിപ്പിച്ച മീര ഇനിയും ലാലിന്റെ നായികയാവുന്നുണ്ടെങ്കില്‍ ശരിക്കും അവര്‍ അഗ്‌നി ശുദ്ധി കഴിഞ്ഞിരിക്കണം. മീരയെ ഇനിയും നായികയായും മലയാളസിനിമയുടെ ഭാഗമായി കാണാനും പ്രേക്ഷകര്‍ക്ക് താല്പര്യമുണ്ട്.

English summary
Meera Jasmine is back again. She will be acting with superstar Mohanlal in Sathyan Anthikkad's new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X