കാസനോവ തീര്‍ന്നു; ഇനി പോസ്റ്റ് പ്രൊഡക്ഷന്‍

ബാംഗ്ലൂരില്‍ നടന്ന അവസാന ഷെഡ്യൂള്‍ ഷൂട്ടില്‍ മോഹന്‍ലാലിന് പുറമെ ശ്രീയ സരണ്‍, സഞ്ജന, റിയാസ് ഖാന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. സിനിമയുടെ ഷൂട്ടിങ് ആദ്യമാരംഭിച്ച ദുബയിലെ ലൊക്കേഷനുകളുമായി മാച്ച് ചെയ്യുന്ന തരത്തിലാണ് ബാംഗ്ലൂരിലെ ലൊക്കേഷനും റോഷന്‍ ക്രമീകരിച്ചിരുന്നത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലീല പാലസടക്കം കാസനോവയുടെ ലൊക്കേഷനായിരുന്നു. ബാംഗ്ലൂരിലെ ഐടിപിഎല്ലിലും വൈറ്റ് ഫീല്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മിയ്ക്കുന്ന കാസനോവ മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രമായാണ് തിയറ്ററുകളിലെത്തുന്നത്. ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ ലാബ് വിതരണം ചെയ്യുന്ന കാസനോവയുടെ എതിരാളിയായെത്തുന്ന് കിങ് ആന്റ് കമ്മീഷണറാണ്.


Click it and Unblock the Notifications











