സ്പാനിഷ് മസാലയോട് മോഹന്‍ലാല്‍ നോ പറയും

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/24-mohanlal-goes-to-spain-1-aid0032.html">« Previous</a>

Mohanlal
അവധിക്കാലം ചെലവഴിയ്ക്കാന്‍ കാളപ്പോരിന്റെ നാട്ടിലെത്തുമ്പോള്‍ സ്പാനിഷ് മസാല ചേര്‍ത്ത കൊതിയൂറും വിഭവങ്ങള്‍ രുചിയ്ക്കാന്‍ മോഹന്‍ലാല്‍ തയാറാവില്ല. വേറൊന്നുമല്ല മലയാളത്തിന്റെ പ്രിയതാരം കടുത്ത ഡയറ്റിലാണെന്നതാണ് ഇതിന് പിന്നിലുള്ള രഹസ്യം.

ശരീരഭാരത്തില്‍ കാര്യമായ കുറവ് വരുത്തി ഫ്‌ളെക്‌സിബിള്‍ ആവാനാണ് ലാലിന്റെ ശ്രമം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററിലെ പൊലീസ് വേഷത്തോട് ഇണങ്ങാനാണ് ലാല്‍ ഈ കഠിനമായ ഭക്ഷണനിയന്ത്രണം പാലിയ്ക്കുന്നത്.

ഗ്രാന്റ് മാസ്റ്ററിലേത് മോഹന്‍ലാലിന് ഏറെക്കാലത്തിന് ശേഷം ലഭിയ്ക്കുന്ന പൊലീസ് വേഷമാണ്. യുടിവി നിര്‍മിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ പൊലീസ് വേഷം മികച്ചതാക്കാനും അതിലെ കഥാപാത്രത്തോട് നീതി പുലര്‍ത്താനും ശരീരം കുറച്ച് കൂടി ഫിറ്റാവണമെന്ന് ലാല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് സ്‌പെയിന്‍ യാത്രയ്ക്കിടയിലും ഡയറ്റില്‍ തുടരാന്‍ ലാല്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

ഡിസംബര്‍ അവസാനം ഗ്രാന്റ് മാസ്റ്റര്‍ക്ക് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സ്റ്റാര്‍ട്ട് ആക്ഷന്‍ പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് പുതിയൊരു മോഹന്‍ലാലാവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.
ആദ്യപേജില്‍
മോഹന്‍ലാല്‍ കാളപ്പോരിന്റെ നാട്ടിലേക്ക്

<ul id="pagination-digg"><li class="previous"><a href="/news/24-mohanlal-goes-to-spain-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X