»   » ലാല്‍ മമ്മൂട്ടിയോട് കടം വീട്ടുന്നോ?

ലാല്‍ മമ്മൂട്ടിയോട് കടം വീട്ടുന്നോ?

Posted By:
Subscribe to Filmibeat Malayalam
Mohanlal - Mammootty move closer
മലയാള സിനിമയില്‍ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറുമ്പോഴും എല്ലാത്തിനും മൂകസാക്ഷിയായി ഒരാള്‍ നില്‍ക്കുന്നുണ്ട്. വേറാരുമല്ല സൂപ്പര്‍ താരം മമ്മൂട്ടി തന്നെയാണത്. മമ്മൂട്ടിക്കെതിരെ തിലകന്‍ ഉന്നയിച്ച ആരോപണങ്ങളെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ സിനിമാ താരങ്ങളും സാംസ്‌ക്കാരിക നായകന്‍മാരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുമ്പോഴും അര്‍ത്ഥപൂര്‍ണമായ മൗനം ഭഞ്ജിയ്ക്കാന്‍ താരം തയാറാകുന്നില്ല.

മമ്മൂട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയ മറ്റൊരു സൂപ്പര്‍ സ്റ്റാറും സുഹൃത്തുമായ മോഹന്‍ലാല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോഴും മമ്മൂട്ടിയ്ക്ക് കുലുക്കമില്ല. 'തനിയ്ക്ക് ഒരു റോളുമില്ലാത്ത പ്രശ്‌നത്തില്‍ താന്‍ എന്തിനിടപെടണമെന്നാണ്' വിവാദത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് മമ്മൂട്ടി ചോദിച്ചത്.

ഒരുപക്ഷേ ലാല്‍ മമ്മൂട്ടിയോട് കടം വീട്ടുകയാണെന്ന് തന്നെ പറയേണ്ടി വരും. കുറച്ച് കാലം മുമ്പ് മാക്ടയുടെ പിളര്‍പ്പിലേക്ക് നയിച്ച സംഭവങ്ങള്‍ക്കിടെ മോഹന്‍ലാലിനെതിരെ ശബ്ദമുയര്‍ത്തിയവരോട് സംസാരിയ്ക്കാന്‍ രംഗത്തെത്തിയത് മമ്മൂട്ടിയായിരുന്നു. മോഹന്‍ലാല്‍ അധികപ്രസംഗം നടത്തുകയാണെന്ന് സംവിധായകന്‍ വിനയനും കൂട്ടരും കുറ്റപ്പെടുത്തിയപ്പോള്‍ ലാല്‍ അധിക പ്രസംഗം നടത്തിയാല്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ അതംഗീകരിയ്ക്കുമെന്നാണ് മമ്മൂട്ടി പറഞ്ഞത്.

സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഉടക്കിലാണെങ്കിലും അവരുടെ താരവിഗ്രങ്ങള്‍ അങ്ങനെയല്ല എന്ന് തന്നെ പറയേണ്ടി വരും. പ്രമാണി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ സിനിമകളുടെ ഷൂട്ടിങുകളുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള രണ്ട് നടന്‍മാരും തിലകന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒത്തുചേര്‍ന്നത് തന്നെയാണ് ഇതിന് തെളിവ്. തങ്ങള്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച തിലകനും കൂട്ടര്‍ക്കുമെതിരെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിയ്ക്കാനാണ് സൂപ്പര്‍ താരങ്ങളുടെ തീരുമാനമെന്ന് സൂചനകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam