»   » നവ്യനായര്‍ക്ക് ശാപമോക്ഷം

നവ്യനായര്‍ക്ക് ശാപമോക്ഷം

Posted By:
Subscribe to Filmibeat Malayalam
Navya Nair
വിവാഹത്തോടെ അഭിനയജീവിതം അടച്ചുവെച്ച മലയാളതാരസുന്ദരിമാരില്‍ ശ്രദ്ധേയയായ നവ്യാനായര്‍ക്ക് ചെറിയരീതിയിലെങ്കിലും ശാപമോക്ഷം ലഭിക്കുന്നു. ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ റിയാലിറ്റിഷോ ഡാന്‍സ്ഡാന്‍സ് പരിപാടിയുടെ സ്ഥിരം ജഡ്ജായാണ് നവ്യ എത്തുന്നത്.

തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സ്‌റാര്‍ സിംഗര്‍ ജൂനിയറിന്റെ ഗ്രാന്റ് ഫൈനലില്‍ നൃത്തം ചെയ്തു കൊണ്ട് നവ്യ തിരിച്ചെത്തി. കുടുംബിനിയായതോടെ തടിച്ച നവ്യക്ക് നൃത്തം അത്രയ്ക്കങ്ങോട്ട് വഴങ്ങുന്നില്ലെന്ന് കണ്ട ആര്‍ക്കും തോന്നിയിട്ടുണ്ടാവും. എന്നാല്‍ ജഡ്ജാവാന്‍ തടിയൊന്നും പ്രശ്‌നമല്ല.

റിയാലിററി ഷോകളുടെ ജഡ്ജിമാരായ് എത്തിയാല്‍ പിന്നെ കാര്യങ്ങള്‍ വളരെ സേഫാണ്. സംഗീതവും നൃത്തവുംകൊണ്ട് കൊഴുപ്പിക്കുന്ന റിയാലിറ്റിഷോകള്‍ എല്ലാം വമ്പന്‍ ഹിറ്റുകളാണ്. അമൃതയാണ് രണ്ടും ഒരേപോലെ പരീക്ഷിച്ചത്. ഏഷ്യാനെറ്റും അമൃതയ്ക്ക് പിന്നാലെ നൃത്തത്തിനും റിയാലിറ്റിഷോ തുടങ്ങാന്‍ തീരുമാനിച്ചു. അതാണ് ഡാന്‍സ്ഡാന്‍സ്.

ഈ ഷോയുടെ ഔപചാരികമായ ഉദ്ഘാടനം സ്‌റാര്‍ സിംഗര്‍ ജൂനിയര്‍ ഫിനാലെയുടെ സ്‌റേജില്‍ നിര്‍വ്വഹിക്കപ്പെട്ടു. പ്രശസ്ത താരം കുഞ്ചാക്കോ ബോബന്‍ ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍ഡാന്‍സ്ഡാന്‍സ് ഷോയില്‍ പങ്കെടുക്കുന്ന കുട്ടികളും അണിനിരന്നിരുന്നു. ഡാന്‍സ്ഡാന്‍സ് റിയാലിറ്റി ഷോയില്‍ നന്ദനം ഫെയിം അരവിന്ദാണ് മറ്റൊരു ജഡ്ജ്. അമൃതയില്‍ ജൂനിയര്‍ ഡാന്‍സര്‍ ഗംഭീര വിജയമായി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സുധാചന്ദ്രനും ,കുമാര്‍ ശാന്തി, കലാമാസ്‌റര്‍ എന്നിവര്‍ ജഡ്ജിമാരായ് എത്തുന്ന ഈ ഷോയില്‍
മുഖ്യതാരനിരയിലെ സെലിബ്രിറ്റീസും സംവിധായകരുമൊക്കെ അതിഥികളായ് എത്താറുണ്ട്.

ഡാന്‍സിന്റെ സെറ്റപ്പും പ്രകടനങ്ങളും കുട്ടികള്‍ക്ക ചേര്‍ന്ന വിധമല്ല പലപ്പോഴും റിയാലിറ്റിഷോകളില്‍ വരുന്നതെങ്കിലും സിനിമയിലേ ഐറ്റംനമ്പര്‍ ഡാന്‍സുകളുടെ സ്വാധീനം ഏല്പിക്കുന്ന ആഘാതം ജഡ്ജസും കാണികളും തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ ബോധപൂര്‍വ്വം മറക്കുന്നു. കുട്ടികളുടെ പ്രസരിപ്പാര്‍ന്ന ചുവടുകള്‍ക്കുമുമ്പില്‍ കുടുംബം മുഴുക്കെ സമര്‍പ്പിക്കപ്പെട്ട രീതിയിലാണ് റിയാലിറ്റിഷോകള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. എന്തായാലും നവ്യയ്ക്ക് കുറച്ചുകാലത്തേക്ക് ആസ്വദിച്ചുചെയ്യുന്ന ജോലിതരമായി.

English summary
Navya would be the chief judge along with actor-dancer Aravind on the reality show 'Dance Dance' that would be aired on Asianet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam