നയന്‍സ് ഇനി മണ്ഡോദരിയാവും

ചിത്രം കണ്ട ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ നയന്‍സിന്റെ അഭിനയത്തെ വാനോളം വാഴ്ത്തുകയും തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു റോളും ഓഫര്‍ ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. രാമായണത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ രാവണസോദരിയായ മണ്ഡോദരിയുടെ കഥാപാത്രമാണ് ആര്‍ജിവി നയന്‍സിന് വാഗ്ദാനം നല്‍കിയത്.
ആദ്യം ഈ ഓഫര്‍ നിരസിച്ച നയന്‍സും കാമുകന്‍ പ്രഭുദേവയും ഇപ്പോള്‍ മാറിച്ചിന്തിയ്ക്കുന്നുവെന്നാണ് സൂചന. നയന്‍താര തീരുമാനം മാറ്റുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയും ഇപ്പോള്‍ ഹാപ്പിയാണത്രേ. ചിത്രത്തില്‍ രാവണനായി വേഷമിടുന്നത് ടോളിവുഡ് സൂപ്പര്‍താരം നാഗാര്‍ജ്ജുനയാണെന്നൊരു ശ്രുതിയും പരന്നിട്ടുണ്ട്.


Click it and Unblock the Notifications