ഓംപ്രകാശ് സിനിമയിലേക്ക്

By Ajith Babu

Om Prakash
പ്രമാദമായ മുത്തൂറ്റ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ്‌ ചെയ്ത ഓംപ്രകാശ് സിനിമയിലേക്ക്. പകരം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ഭാഗ്യപരീക്ഷിയ്ക്കാനൊരുങ്ങുന്ന ഓംപ്രകാശ് പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ശ്രീവല്ലഭന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാധികയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു.

സിനിമയിലേക്കുള്ള വരവ് സൂചിപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓംപ്രകാശ് പ്രത്യക്ഷപ്പെട്ടിരുന്നു.

ഓംപ്രകാശ്, പലകേസുകളിലും പ്രതിയായ ഗുണ്ട പുത്തന്‍പാലം രാജേഷ് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X