»   » കൂവേണ്ട കുറവൊന്നും പൃഥ്വിയ്ക്കില്ല: തിലകന്‍

കൂവേണ്ട കുറവൊന്നും പൃഥ്വിയ്ക്കില്ല: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Indian Rupee
യുവനടന്‍ പൃഥ്വിരാജിനെതിരെ പ്രചാരണം നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് മുതിര്‍ന്ന നടന്‍ തിലകന്‍. കൂവിത്തോല്‍പ്പിക്കേണ്ട ഒരു കുഴപ്പവും പൃഥ്വിരാജിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് ഇന്ത്യന്‍ റുപ്പിയുടെ വിജയത്തെക്കുറിച്ചും അതിലൂടെ പൃഥ്വിരാജ് എന്ന നടന്‍ കാഴ്ചവച്ച അഭിനയമികവിനെക്കുറിച്ചും തിലകന്‍ പറഞ്ഞത്.

തിരുവനന്തപുരത്തെ പത്മനാഭതീയേറ്ററില്‍ വച്ചാണ് ഞാന്‍ ഇന്ത്യന്‍ റുപ്പി കണ്ടത്. പൃഥ്വി സ്‌ക്രീനില്‍ വന്നപ്പോള്‍ കാഴ്ചക്കാരില്‍ ചിലര്‍ കൂവാന്‍ തുടങ്ങി. എന്നാല്‍ എല്ലാവരും കൂവുന്നുണ്ടായിരുന്നില്ല. ഒരു നടനെ കൂവിത്തോല്‍പ്പിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. കൂവിത്തോല്‍പ്പിക്കേണ്ട കുറവൊന്നും പൃഥ്വിയ്ക്കില്ല- അദ്ദേഹം പറയുന്നു.

പൃഥ്വി അഭിനയിച്ച നല്ല സിനിമകളില്‍ ഒന്നാണ് ഇന്ത്യന്‍ റുപ്പി. നടന്‍ എന്ന നിലയില്‍ വളരുകയാണ് പൃഥ്വിരാജ്. ശ്രദ്ധിച്ചിരുന്ന് സിനിമ കാണണം. അതിനിടയില്‍ കൂവാന്‍ നോക്കുന്നവന്‍ മണ്ടനാണ്- തിലകന്‍ പറയുന്നു

രഞ്ജിത്തിന്റെ ഈ ചിത്രം വലിയ വിജയമായി മാറുകയാണ്. തീര്‍ത്തും വ്യത്യസ്തനായി എത്തിയ പൃഥ്വി ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ പ്രശംസനേടുകയാണ്. താരസംഘടനയായ അമ്മയുമായുള്ള വഴക്കും പുറത്താക്കലും വിലക്കുമെല്ലാം കഴിഞ്ഞ് തിലകനും തിരിച്ചുവരവ് നടത്തിയിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ റുപ്പി.

പടം തിയേറ്റര്‍ നിറഞ്ഞോടുന്പോള്‍ പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണം ശക്തിയുക്തം തുടരുകയാണ്. അടുത്തറിയുന്നവരെല്ലാം പൃഥ്വിയെക്കുറിച്ച് നല്ലത് മാത്രം പറയുന്പോള്‍ നെറ്റിലും മറ്റുമായി ഇങ്ങനെയൊരു പൃഥ്വിവിരുദ്ധ തരംഗം ഉണ്ടാവുന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിയ്ക്കുകയാണ്. തുടരെത്തുടരെയുള്ള പരാജയങ്ങള്‍ക്കുപിന്നാലെ വന്ന ഇന്ത്യന്‍ റുപ്പിയെന്ന വിജയചിത്രത്തിലൂടെ പൃഥ്വി പുതിയൊരു ട്രാക്കിലേയ്ക്ക് പ്രവേശിക്കുമെന്ന് കരുതാം.

English summary
Senior actor Thilakan said that Prithviraj is a good actor And Indian Rupee is one of the best film he ever did,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam