പൃഥ്വിയുടെ വധു ജേര്‍ണലിസ്റ്റ് തന്നെ

By Ajith Babu

Prithviraj
പൃഥ്വി പ്രണയക്കുരുക്കില്‍ വീണുവെന്ന വാര്‍ത്ത വന്നുകഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. മുംബൈയിലുള്ള ഒരു ടിവി ജേര്‍ണലിസ്റ്റ് കക്ഷിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആരാണ് ഈ ഭാഗ്യവതിയെന്നായിരുന്നു പിന്നീടുള്ള അന്വേഷണം. മുംബൈയിലുള്ള ഒരു മലയാളി മേനോന്‍ കുട്ടിയാണ് സുന്ദരിയെന്നും ചിലര്‍ക്ക് സൂചനകള്‍ ലഭിച്ചു. എന്നാലീ വാര്‍ത്തകളെയെല്ലാം ഒറ്റയടിയ്ക്ക് പൃഥ്വി നിഷേധിച്ചു. ഇങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു നടന്‍ തുറന്നടിച്ചത്. എന്നാലിത് ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.

മുംബൈയിലെ മലയാളി ജേര്‍ണിലസ്റ്റ് പ്രതീക്ഷാ മേനോനാണ് പൃഥ്വിയുടെ മനം കവര്‍ന്നതെന്നും ഏപ്രില്‍ 25ന് പ്രതീക്ഷയുടെ മുംബൈയിലുള്ള വസതിയില്‍ വെച്ച് വിവാഹനിശ്ചയം നടക്കുമെന്നും ചില ഇംഗ്ലീഷ് -തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തേജാഭായി ആന്റ് ഫാമിലിയുടെ ലൊക്കേഷനില്‍ നിന്നായിരിക്കും പൃഥ്വി മുംബൈയിലെത്തുക. പൃഥ്വ്വിയുടെയും പ്രതീക്ഷയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും നിശ്ചയത്തില്‍ പങ്കെടുക്കുക.

മെയ് ഒന്നിന് എറണാകുളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലേ മെറിഡയനില്‍ വെച്ച് വിവാഹം നടക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൃഥ്വിയും പ്രതീക്ഷയുടെ ബന്ധുക്കളും ചേര്‍ന്ന് തീര്‍ത്തും സ്വകാര്യമായാണ് ലേ മെറിഡിയനില്‍ ഹാള്‍ ബുക്ക് ചെയ്തത്. ഏതാണ്ട് 2000 പേര്‍ ഇവിടെ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നും അറിയുന്നു. എന്നാലിക്കാര്യമൊന്നും സ്ഥിരീകരിയ്ക്കാന്‍ പൃഥ്വിയും കുടുംബവും തയാറായിട്ടില്ല. വിവാഹം ഉടനെയുണ്ടെന്ന കാര്യം മാത്രമാണ് അവര്‍ പറയുന്നത്. എന്തായാലും അധികം വൈകാതെ വിവാഹവാര്‍ത്തയുടെയും വധുവിന്റെയും വിശേഷങ്ങള്‍ പൃഥ്വി തന്നെ പുറം ലോകത്തെ അറിയിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.
അടുത്ത പേജില്‍
പൃഥ്വി മെയ് ഒന്നിന് കതിര്‍ മണ്ഡപത്തില്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X