»   » പൃഥ്വി മെയ് ഒന്നിന് കതിര്‍ മണ്ഡപത്തില്‍!

പൃഥ്വി മെയ് ഒന്നിന് കതിര്‍ മണ്ഡപത്തില്‍!

Posted By:
Subscribe to Filmibeat Malayalam
Prithviraj
മോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ പൃഥ്വിരാജിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന സുന്ദരിമാര്‍ ക്ഷമിയ്ക്കുക. നിങ്ങളുടെ മനസ്സില്‍ നിരാശപടര്‍ത്തി ബാച്ചിലര്‍ ജീവിതത്തിന് പൃഥ്വി ഫുള്‍സ്റ്റോപ്പിടുകയാണ്. അതേ യങ് സ്റ്റാര്‍ പൃഥ്വിരാജ് കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തുവെയ്ക്കാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം.

പൃഥ്വിയുടെ വിവാഹമെത്തിയ കാര്യം അമ്മ മല്ലികാ സുകുമാരനും സ്ഥിരീകരിച്ചു കഴിഞ്ഞു. പൃഥിരാജിന്റെ യുഎസിലുള്ള അമ്മാവന്‍ ഡോ.എംവി പിള്ള വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്‍മ്മകതത്വത്തിലായിരിക്കും വിവാഹച്ചടങ്ങുകള്‍. .മുംബെയില്‍ വച്ച് വിവാഹനിശ്ചയവും കൊച്ചയില്‍ വിവാഹവും നടത്താനാണ് തീരുമാനം. ഇക്കാര്യവും പൃഥ്വിയുടെ വീട്ടുകാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പൃഥ്വിയുടെ ദക്ഷിണാഫ്രിക്കയിലുള്ള ബന്ധുക്കളും കൊച്ചിയിലെത്തിയിട്ടുണ്ട്.

വിവാഹത്തിന് മുന്നോടിയായി കൊച്ചിയിലെ തേവരയില്‍ പൃഥ്വി പുതിയ ഫ്ളാറ്റും സ്വന്തമാക്കി കഴിഞ്ഞു, കഴിഞ്ഞ ദിവസം താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ഫ്ളാറ്റിന്റെ ഗൃഹപ്രവേശം തീര്‍ത്തും അനാര്‍ഭാടമായാണ് നടത്തിയത്.

പൃഥ്വിയുടെ ഭാവിവധുവാരെന്ന കാര്യമാവും ഇനി വായനക്കാര്‍ക്ക് അറിയേണ്ടത്. അതേ ഇക്കാര്യത്തിലുള്ള സസ്പെന്‍സും ഏതാണ്ട് തീര്‍ന്നുകഴിഞ്ഞു, ചില തെന്നിന്ത്യന്‍-ഇംഗ്ലീഷ് മാധ്യമങ്ങള്‍ പൃഥ്വിയുടെ വധുവാരെന്ന കാര്യവും വിവാഹതീയതിയും വരെ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു!
അടുത്ത പേജില്‍
പൃഥ്വിയുടെ വധു പ്രതീക്ഷ മേനോന്‍?

English summary
Putting an end to all speculations, actor Prithviraj is all set to tie the knot on May 1. His lady love is a Mumbai-based TV reporter Pratiksha Menon, whom he once denied.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam