»   » ബാച്ചിലര്‍ പാര്‍ട്ടിയിലും ചങ്കൂറ്റത്തോടെ രമ്യ

ബാച്ചിലര്‍ പാര്‍ട്ടിയിലും ചങ്കൂറ്റത്തോടെ രമ്യ

Posted By:
Subscribe to Filmibeat Malayalam
Remya Nambeeshan
വെല്ലുവിളിയാവുന്ന വേഷങ്ങള്‍ ഏറ്റെടുത്ത് തനിയ്‌ക്കൊപ്പമുള്ളവരില്‍ നിന്നും വ്യത്യസ്തയാവുകയാണ് നടി രമ്യ നമ്പീശന്‍. ഗ്ലാമറെന്നാല്‍ ശരീരപ്രദര്‍ശനം മാത്രമാണെന്ന് കരുതുന്നവര്‍ക്കുള്ള ചുട്ടമറുപടി കൂടിയാണ് നടിയെ തേടിയെത്തുന്ന വേഷങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ട സിനിമകളായ ട്രാഫിക്കിലും ചാപ്പാ കുരിശിലുമുള്ള നെഗറ്റീവ് വേഷങ്ങള്‍ രമ്യയ്ക്ക് നേടിക്കൊടുത്ത അഭിനന്ദനങ്ങള്‍ ചില്ലറയൊന്നുമല്ല. വേഷത്തിനോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ ഗ്ലാമറസാവാനും ചുംബനരംഗങ്ങളില്‍ അഭിനയിക്കാനും നടി ചങ്കൂറ്റം കാണച്ചു. ഗ്ലാമറിന് പുതിയൊരു മുഖം നല്‍കുന്ന ശ്രമം പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടിലും ആവര്‍ത്തിയ്ക്കാനാണ് രമ്യ ഒരുങ്ങുന്നത്.

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ പോസ്റ്ററില്‍ രമ്യയുടെ വേഷം ഒരുപക്ഷേ ബോളിവുഡ് ഹിറ്റ് ചിത്രമായ ഡേര്‍ട്ടി പിക്ചറിനെ ഓര്‍മിപ്പിച്ചേക്കാം.

എന്നാല്‍ വെറുമൊരു ഹോട്ട് -സ്‌പൈസി പോസ്റ്ററെന്ന നിലയിലല്ല, ആരിലും ആകാംക്ഷയും കൗതുകവും ആകാംക്ഷയും നിറയ്ക്കുന്ന തരത്തിലാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ പോസ്റ്റര്‍ പുറത്തുവന്നരിയ്ക്കുന്നത്. പോസ്റ്ററില്‍ രമ്യയുടെ രൂപഭാവങ്ങള്‍ കാണുമ്പോഴുറപ്പിയ്ക്കാം നാം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തിലാണ് സുന്ദരിയെത്തുന്നതെന്ന്.

English summary
In current circumstances, actress Ramya Nambeeshan is giving new dimensions to glamour roles. She is going o repeat this aspect in her latest movie Bachelor Party, produced, directed and shot by Amal Neerad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X