റിമി ടോമി വിവാഹിതയാകുന്നു
മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നു. തൃശൂര്‍ ആലപ്പാട്ട് വര്‍ഗീസ് കത്രീന ദമ്പതികളുടെ മകന്‍ റോയ്സിയാണ് വരന്‍.
ഏപ്രില്‍ 27ന് തൃശൂരിലെ ലൂര്‍ദ്ദ് മെട്രോ പോളിറ്റന്‍ പളളിയിലാണ് വിവാഹച്ചടങ്ങ്.
പാലാ ടോമി ജോസഫ് - റാണി ദമ്പതികളുടെ മകളായ റിമി മീശമാധവനിലെ "ചിങ്ങമാസം വന്നു ചേര്‍ന്നാല്‍" എന്ന ഗാനത്തോടെയാണ് പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വന്നത്.
സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും തനതായ ശൈലി കൊണ്ട് ചുരുങ്ങിയ കാലത്തിനുളളില്‍ റിമി ലക്ഷക്കണക്കിന് ആരാധരെ നേടിയിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയും കുട്ടിത്തം നിറഞ്ഞ ചേഷ്ടകളുമായിരുന്നു റിമിയുടെ നമ്പരുകള്‍.
കൈരളി ടിവിയില്‍ നാദിര്‍ഷാ അവതരിപ്പിച്ച "ഡുഡുംഡും പീപീപീ" എന്ന പരിപാടിയിലൂടെയാണ് റിമി ടെലിവിഷന്‍ അവതാരികയായത്. പിന്നീട് ഏഷ്യാനെറ്റിലും ഒട്ടേറെ പരിപാടികളുടെ അവതാരകയായി.


Click it and Unblock the Notifications