»   » റൗഡി റാത്തോറിന്റെ ചിത്രീകരണം മുടങ്ങി

റൗഡി റാത്തോറിന്റെ ചിത്രീകരണം മുടങ്ങി

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: നാട്ടുകാര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയും അഭിനയിക്കുന്ന റൗഡി റാത്തോറിന്റെ ചിത്രീകരണം ഒരു കൂട്ടമാളുകള്‍ തടസ്സപ്പെടുത്തി. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് ഹംപിയില്‍ ചിത്രീകരിക്കുന്നത്.

Rowdy Rathore

പ്രാദേശികവാസികളില്‍ നിന്നും 30 ശതമാനം പേരെ നൃത്തരംഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രഭുദേവയും നിര്‍മ്മാതാക്കളായ സഞ്ജയ് ലീല ഭന്‍സാലി കമ്പനിയും അറിയിച്ചു.

പക്ഷേ, അനുമതിയില്ലാതെ ഷൂട്ടിങ് ആരംഭിച്ചതുകൊണ്ടാണ് തടഞ്ഞതെന്നാണ് നാട്ടുകാരുടെ നിലപാട്. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ചിത്രീകരിക്കുന്നതിനുള്ള അനുമതിയാണ് സംഘം വാങ്ങിയത്. എന്നാല്‍ തിങ്കളാഴ്ച തന്നെ ഷൂട്ടിങ് തുടങ്ങി. സംഘത്തില്‍ ഒരൊറ്റ കന്നടക്കാരനുമില്ല. എല്ലാവരും മുംബൈയില്‍ നിന്നുള്ളവരാണ്. പ്രാദേശിക സംഘത്തിലെ വെങ്കോബ നായിക് കുറ്റപ്പെടുത്തി.

എന്നാല്‍ വാണിജ്യ താല്‍പ്പര്യങ്ങളാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്ന് ചിലര്‍ ആരോപിക്കുന്നു. പ്രാദേശിക യൂനിറ്റുകളുടെയോ ജീവനക്കാരുടെയോ സേവനം സ്വീകരിക്കാതെ മുംബൈയില്‍ നിന്നും നേരിട്ടെത്തിയ യൂനിറ്റാണ് ഹംപിയില്‍ ചിത്രീകരണത്തിനെത്തിയത്. ഇത് നേരത്തെയുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

English summary
The shooting of Akshay Kumar and Sonakshi Sinha’s “Rowdy Rathore” in Karnataka’s temple town of Hampi was disrupted after activists said the minimum number of local dancers had not been used

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam