»   » കൃഷ്‍ണനും രാധയും- നിരൂപകരെ അമ്പരിപ്പിയ്ക്കുന്നു

കൃഷ്‍ണനും രാധയും- നിരൂപകരെ അമ്പരിപ്പിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Krishnanum Radhayum
നിങ്ങള്‍ക്ക് ഇഷ്ടപ്പെടാം, അല്ലെങ്കില്‍ നിശിതമായി വിമര്‍ശിയ്ക്കാം പക്ഷേ ഒരിയ്ക്കലും അവഗണിയ്ക്കാനാവില്ല. ഈ വാക്കുകള്‍ സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. ആദ്യചിത്രമായ കൃഷ്ണനും രാധയും വിരലിലെണ്ണാവുന്ന തിയറ്ററുകളിലാണ് റിലീസായതെങ്കിലും കണക്കുകളുടെ കളിയില്‍ സിനിമ ലാഭപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃഷ്ണനും രാധയും ട്യൂബില്‍ പോയി ലക്ഷങ്ങള്‍ കണ്ടെങ്കിലും ഇതിന്റെ പത്തിലൊരാള്‍ പോലും തിയറ്ററിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈ സിനിമ തിയറ്ററിലെത്തുമ്പോള്‍ മൂക്കുംകുത്തി വീഴുമെന്ന് പ്രവചിച്ചവരെല്ലാം ഇപ്പോള്‍ ഞട്ടിയിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ ചലച്ചിത്ര വൈകൃതം നേടുന്ന കളക്ഷനാണ് ഇവരെ അമ്പരിപ്പിയ്ക്കുന്നത്.

മലയാളത്തിലെ പ്രമുഖ സംവിധായകരിലൊരാളായ ലാല്‍ജോസ് പറയുന്നത് താനീ ഈ ചിത്രത്തിന്റെ വിജയം മുന്നേ പ്രതീക്ഷിച്ചിരുന്നുവെന്നാണ്. എന്നാലിത് മലയാളിയുടെ അഭിരുചിയേയോ അവരുടെ നിന്ദാമനോഭാവത്തെയോ അല്ല വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു. സന്തോഷ് പണ്ഡിറ്റെന്ന അസാധാരണ മനുഷ്യന്‍ എന്താണ് ചെയ്തുകൂട്ടിയെന്നതറിയാനുള്ള ജനത്തിന്റെ ആകാംക്ഷയാണ് അവരെ തിയറ്ററിലെത്തിയ്ക്കുന്നത്. ഇതൊരിയ്ക്കലും വീണ്ടും ആവര്‍ത്തിയ്ക്കില്ല.

അതേസമയം യുവസംവിധായകന്‍ ഷിക് അബുവിന്റെ പ്രതികരണം കുറച്ചുകൂടി കടുപ്പമാണ്. ഒരു ചര്‍ച്ചയ്ക്ക് പോലുമുള്ള വിഷയമല്ല സന്തോഷ് പണ്ഡിറ്റെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് അയാള്‍ക്ക് അനര്‍ഹമായ പബ്ലിസിറ്റി നേടിക്കൊടുക്കുമെന്നും സാള്‍ട്ട് ആന്റ് പെപ്പര്‍ ഡയറക്ടര്‍ പറയുന്നു.

എന്നാല്‍ ഒരു രസത്തിന് വേണ്ടി കാണാന്‍ കൊള്ളാവുന്ന ചിത്രമാണ് കൃഷ്ണനും രാധയുമെന്നാണ് പ്രമുഖ മോഡലും നടനുമായ രാജീവ് പിള്ള അഭിപ്രായപ്പെടുന്നത്. ചലച്ചിതരംഗത്തെ തലതൊട്ടപ്പന്‍മാരുടെ വിമര്‍ശനം സന്തോഷിന്റെ വിജയത്തിലുള്ള അസൂയ കൊണ്ടാണെന്നും രാജീവ് വിശദീകരിയ്ക്കുന്നു.

English summary
Hitmaker Lal Jose dismisses the movie’s success as evidence of Malayali’s taste for sarcastic pleasure. “In fact I had predicted the success of this movie much earlier,” he said. “People were curious to know what this unusual guy is going to do. But don’t take it to another level.” Aashiq Abu, another popular director, considers Santhosh not even a subject fit for discussion. “It is unworthy promotion to a man of his kind,” he said.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam