»   » വിധു പ്രതാപ് സിരിയലില്‍ നായകനാകുന്നു

വിധു പ്രതാപ് സിരിയലില്‍ നായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Vidhu Pradap
യുവഗായകന്‍ വിധു പ്രതാപ് മിനിസ്‌ക്രീനിലേയ്ക്ക്. ശ്രീകുമാരന്‍ തമ്പനിയുടെ പാട്ടിന്റെ പാട്ട് എന്ന സീരിയലിലാണ് വിധു നായകനാകുന്നത്. ദരിദ്രനായ ഒരു യുവഗായകനെയാണ് വിധു അവതരിപ്പിക്കുന്നത്.

മറ്റു പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി സംഗീതപ്രാധാന്യമുള്ള സീരിയലായിരിക്കും ഇത്. ഒട്ടേറെ ഗാനങ്ങളും ഇതിലുണ്ടാകും. ഒരു എപ്പിസോഡില്‍ കുറഞ്ഞത് രണ്ടെണ്ണം എന്ന നിലയിലാണ് ഇതില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സീരിയലിന്റെ ടൈറ്റില്‍ ഗാനം പാടിയിരിക്കുന്നത് യേശുദാസാണ്. കഥയും തിരക്കഥയും സംവിധാനവും ശ്രീകുമാരന്‍ തമ്പി തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

1991ല്‍ മോഹന്‍ലാല്‍ ചിത്രമായ പാദമുദ്രയില്‍ പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്തേയ്ക്ക ്‌വിധു കടന്നുവന്നത്. പിന്നീട് ഒട്ടേറെ ഗാനങ്ങള്‍ വിധു പാടി.

എന്നാല്‍ 1999ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രമായ നിറത്തിലെ ജനപ്രിയ ഗാനമായ ശുക്രിയ പാടിയതോടെയാണ് വിധു ജനപ്രിയ ഗായകനായി മാറിയത്.

പിന്നീട് സൊല്ല മറന്ത കഥൈ എന്ന ചിത്രത്തിലൂടെ ഇളയരാജ വിധുവിനെ തമിഴിലും പരിചയപ്പെടുത്തി. തന്മാത്ര, മീശമാധവന്‍, നമ്മള്‍, വാസ്തവം തുടങ്ങിയ ചിത്രങ്ങളില്‍ വിധു പാടിയ ഗാനങ്ങള്‍ വന്‍ ഹിറ്റുകളായി മാറിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam