»   » യുവതാരനിരയുമായി ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്

യുവതാരനിരയുമായി ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്

Subscribe to Filmibeat Malayalam
Orkut Oru Ormakoot
പുതുമുഖ താരനിരയുമായി അന്തരിച്ച ചലച്ചിത്ര പ്രതിഭ ലോഹിതദാസിന്റെ ശിഷ്യനായ മനോജിന്റെ പുതിയ പടം എത്തുന്നു. മനോജും സഹോദരന്‍ വിനോദും ചേര്‍ന്ന് മനോജ് വിനോദ് എന്ന പേരിലാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഇതിലെ പുതുമുഖങ്ങളെല്ലാ ചലച്ചിത്രരംഗത്തുള്ളവരുടെ മക്കളാണ്. പ്രശസ്ത സംവിധായകന്‍ സിബിമലയിലിന്റെ മകന്‍ ജോ, നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍, ശോഭ മോഹന്റെ മകന്‍ അനുമോഹന്‍, സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ഗോപാലകൃഷ്ണന്റെ മകന്‍ വിഷ്ണു എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവര്‍ക്കൊപ്പം നായികാകഥാപാത്രമായി റിമ കല്ലിങ്കലും അഭിനയിക്കുന്നു. സമ്പന്നരായ മാതാപിതാക്കളുടെ മക്കളായ റോണി, അബി, സുരാജ്, അരുണ്‍ എന്നിവരുടെ കഥയാണ് ചിത്രം. ഇവര്‍ക്കിടയിലേയ്ക്ക് ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടി വന്നെത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ ചുരുളഴിയുന്നത്.

നെടുമുടി വേണു, സിദ്ധിഖ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, അരുന്ധതിനാഥ്, നാടോടികള്‍ ഫെയിം ലക്ഷ്മി, സുരഭി എന്നിവരാണ് മറ്റു താരങ്ങള്‍.

സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ലീല ഗിരീഷ് കുട്ടനാണ്. എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബര്‍ 17 ന് ആരംഭിക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam