»   » നാടകപ്രചാരണം തടഞ്ഞുവെന്ന് തിലകന്‍

നാടകപ്രചാരണം തടഞ്ഞുവെന്ന് തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ 19 ന് ജയകേരളയുടെ നേതൃത്വത്തില്‍ നടന്ന തന്റെ നാടകത്തിന്റെ പ്രചാരണാര്‍ഥമുള്ള മൈക്ക് അനൗണ്‍സ്‌മെന്റിന് അനുമതി നിഷേധിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് നടന്‍ തിലകന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചുണ്ടോയെന്ന് അന്വേഷിയ്ക്കണം. ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വളര്‍ന്നത് നാടകം വഴിയാണ്.

അനാവശ്യമായ മറ്റുപലതിനും അനുമതി നല്‍കുമ്പോള്‍ എന്തുകൊണ്ട് നാടക പ്രക്ഷേപണത്തിന് അനുമതി നല്‍കിയില്ലായെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പ്രചാരണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് 25 നു മട്ടന്നൂരില്‍ സാംസ്‌കാരിക കൂട്ടായ്മയും റാലിയും സംഘടിപ്പിക്കുമെന്ന് ജയകേരള സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

English summary
Thilakan formed ‘Aksharajwala Nadakakkalari’ and the drama was its first venture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam