»   » ഇന്ദ്രജിത്തിനെ നല്ലനടപ്പു പഠിപ്പിക്കാന്‍ തിലകന്‍

ഇന്ദ്രജിത്തിനെ നല്ലനടപ്പു പഠിപ്പിക്കാന്‍ തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Indrajith
ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോനെ ഗംഭീരമാക്കി അഭിനയരംഗത്തേയ്ക്ക് വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് തിലകന്‍.

ചിത്രത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും പൃഥ്വിയുടെ വഴികാട്ടിയായി മാറുന്നുണ്ട് തിലകന്‍. പൃഥ്വിയ്ക്ക് ശേഷം ഇനി സഹോദരനായ ഇന്ദ്രജിത്തിന്റെ മാര്‍ഗ്ഗദര്‍ശിയായി വേഷമിടാനൊരുങ്ങുകയാണ് തിലകന്‍.

നല്ല റോളുകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാന്‍ പൃഥ്വിയേക്കാള്‍ മിടുക്കുണ്ട് ഇന്ദ്രജിത്തിന്. എങ്കിലും നായകനായി അഭിനയിച്ച ചിത്രങ്ങള്‍ക്ക് ജനശ്രദ്ധ ലഭിയ്ക്കാതെ പോയി.

മിഴി രണ്ടിലും, നായകന്‍, സിറ്റി ഓഫ് ഗോഡ് തുടങ്ങിയവയ്ക്ക് ബോക്‌സ്ഓഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കാനായില്ല. എന്നാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഇന്ദ്രന്‍ തിളങ്ങുകയും ചെയ്തു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും തിലകനും ഒന്നിയ്ക്കുകയാണ്. ഗ്രാമവാസികള്‍ക്ക് മുഴുവന്‍ തലവേദനയായ ജോസ് എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് ഈ സിനിമയില്‍ വേഷമിടുന്നത്.

പള്ളി വികാരിയായ തിലകന്റെ കഥാപാത്രം ജോസിനെ നല്ലനടപ്പു പഠിപ്പിയ്ക്കാനായി തിലകന്‍ പല അടവുകളും പയറ്റുന്നു.

അനന്യയും മേഘ്‌ന രാജുമാണ് ചിത്രത്തിലെ നായികമാര്‍. ടിനി ടോം, അശോകന്‍, കൊച്ചു പ്രേമന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാതങ്ങളെ അവതരിയ്ക്കുന്നു.

English summary
After helping Prithviraj to make an appreciable hit in 'Indian Rupee', veteran star Thilakan will now join Indrajith to guide him find that much evading hit. Indrajith had been always appreciated as a better actor with that sense of role selection than his much popular brother Prithviraj, but could never convert any of his films as a sole hero to a big hit. Indrjaith had been a part of many hit multistarrers and was appreciated for his roles. But many of his promising movies like 'Mizhi Randilum', 'Nayakan' and 'City of God' were not well received by the masses.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam