സൂപ്പര്‍സ്റ്റാറുകളെ ദിലീപ് പറ്റിച്ചതാണോ?

ഇരുപത്തി അഞ്ചു കോടി രൂപയോളം ചിത്രം കളക്ടു ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. തീയേറ്റര്‍ വിഹിതവും നികുതിയും മാറ്റി നിര്‍ത്തിയാല്‍ പതിമൂന്നു കോടിയോളം രൂപ ദിലീപ് കൈക്കലാക്കും. ആറു കോടി നിര്‍മ്മാണച്ചെലവ്. ഒരു കോടി അമ്മയ്ക്ക്. ബാക്കിയത്രയും നിര്‍മ്മാതാവിന്.
ഓഡിയോ വീഡിയോ, സാറ്റലൈറ്റ് അവകാശങ്ങളില്‍ നിന്നുളള വരുമാനം വേറെ. രണ്ടു വര്‍ഷം അഭിനയിച്ചില്ലെങ്കിലെന്ത്, കോടികള്‍ കിലുങ്ങുന്ന പോക്കറ്റുമായാണ് ദിലീപ് ഇപ്പോള്‍ ചിരിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ ഇത് ദിലീപ് എന്ന സംഘാടകന്റെ കുശാഗ്ര ബുദ്ധിയുടെ വിജയമാണ്. സിനിമയുടെ നാനാമേഖലകളില്‍ പയറ്റിത്തെളിഞ്ഞ, കച്ചവടം പഠിച്ച സൂത്രശാലിയുടെ വിജയം. നിര്‍മ്മാണവും വിതരണവും ഏറ്റെടുത്തതു വഴി എല്ലാ പഴുതുമടച്ച ദിലീപിന്റെ ഉളളം കൈയില്‍ കോടികള്‍ വീണു കിലുങ്ങി.
സിനിമയിലെ തന്റെ സഹപ്രവര്‍ത്തകരുടെ ഇമേജും, അവരുടെ ആരാധക വൃന്ദവും ദിലീപ് നന്നായി മുതലാക്കി. താരങ്ങളുടെ ഈഗോയെ പരമാവധി പൊലിപ്പിച്ച കഥാപാത്രങ്ങളും തിരക്കഥാസന്ദര്‍ഭങ്ങളുമൊരുക്കാന്‍ സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരായ തിരക്കഥാകാരന്മാരെ ഏല്‍പ്പിച്ചു.
ഇന്റര്‍വെല്ലിന് ശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു പാവം വേഷത്തിലേയ്ക്ക് സ്വയം ഒതുങ്ങി. എന്നാല്‍ ചിത്രം കണ്ട് പുറത്തിറങ്ങുന്നവരിലൂടെ പടരുന്ന അഭിപ്രായത്തിലെ നായകന്‍ ഈ കഥാപാത്രമാകുമെന്ന് ദിലീപിന് കൃത്യമായി അറിയാമായിരുന്നു.
ഏത് താരത്തിന്റെ ആരാധകന്‍ കഥ പറഞ്ഞാലും ആദ്യത്തെയോ രണ്ടാമത്തെയോ വാചകത്തില്‍ ദിലീപിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കും. അതല്ലാതെ ഒരു കാണിക്കും ഈ ചിത്രത്തിന്റെ കഥ പറയാനാവില്ല. തീയേറ്റിനുളളില്‍ നായകനോ നായകന്മാരോ ആരുതന്നെ ആയാലും തീയേറ്ററിനു പുറത്ത് കേന്ദ്രകഥാപാത്രം ദിലീപിന്റേതാണ്. ആ കഥാപാത്രത്തിന്റെ കൊലപാതകത്തെ തുടര്‍ന്നുളള സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സിനിമയിലെ ഏക പ്രണയഗാനത്തില്‍ ആടിപ്പാടാന്‍ മൗറീഷ്യസിലേയ്ക്ക് യാത്ര ചെയ്തതും ദിലീപും സംഘവും.
അടുത്ത പേജില്‍
ട്വെന്റി 20 എത്ര കോടി നേടും?


Click it and Unblock the Notifications