For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്വെന്റി 20 എത്ര കോടി നേടും?

  By Staff
  |

  സൂപ്പര്‍സ്റ്റാറുകളെ ദിലീപ് പറ്റിച്ചതാണോ? -2

  Dileep
  കാല്‍ നൂറ്റാണ്ടിനു മേല്‍ പരിചയവും പഴക്കവുമുളള സൂപ്പര്‍താര നായകന്മാര്‍ ഒന്നടങ്കം ദിലീപിനു മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്നു. ഇത്തിരിപ്പോന്ന ഒരു മിമിക്രി ചെക്കന്‍ (വയസ് നാല്‍പത്തി രണ്ട്) തങ്ങളെ പച്ചയ്ക്ക് വിറ്റതു കണ്ട് പാവങ്ങള്‍ക്ക് നോക്കി നില്‍ക്കുകയേ നിര്‍വാഹമുളളൂ.

  സിനിമയിലെ കൊലകൊമ്പന്മാരായ താരസൂര്യന്മാരുടെ ആരാധകരൊന്നടങ്കം ട്വെന്റി 20യുടെ പേരില്‍ ഇളകിത്തുളളുമ്പോള്‍ നിറയുന്നത് ദിലീപിന്റെ പോക്കറ്റ്. സൂപ്പര്‍താരങ്ങളടക്കം എല്ലാ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചത് പ്രതിഫലം പറ്റാതെ. രസകരമാണ് ഈ അവസ്ഥ. അഞ്ചു പൈസ തങ്ങള്‍ക്ക് പ്രതിഫലം നല്‍കാതെ, തങ്ങളുണ്ടാക്കിയെടുത്ത ആരാധകസാമ്രാജ്യത്തെ ദിലീപ് ഊറ്റിപ്പിഴിയുന്നത് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ നോക്കിയിരിക്കുന്നു.

  ഈ ചിത്രത്തിന് സൂപ്പര്‍താരങ്ങള്‍ അഞ്ചു ദിവസത്തെ കാള്‍ഷീറ്റാണത്രേ നല്‍കിയിരുന്നത്. എന്നാല്‍ ഇവരെക്കൊണ്ട് 25 ദിവസത്തോളം പണിയെടുപ്പിച്ചുവെന്നത് ആദ്യഘട്ടത്തില്‍ ഒരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. പലതരത്തിലുളള സമ്മര്‍ദ്ദങ്ങള്‍ക്ക് താരങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു. ഒടുവില്‍ ചിത്രം തീയേറ്ററിലെത്തിച്ച് ദിലീപ് തന്നെ അവസാന വിജയം നേടുകയും ചെയ്തു.

  കേരളത്തിനു പുറത്തുളള മലയാളികളും ഈ ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  ഗള്‍ഫില്‍, അമേരിക്കയില്‍ എന്നിവിടങ്ങളിലൊക്കെ ആദ്യം റിലീസ് ചെയ്യപ്പെടുന്ന മലയാള ചിത്രമെന്ന ബഹുമതിയും ട്വെന്റി 20 കരസ്ഥമാക്കുന്നു. മലയാളികള്‍ ഏറ്റവുമധികമുളള വിദേശരാജ്യമായ യുഎഇയില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞു.

  രജനീകാന്ത്, അജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ അമേരിക്കയിലും ഗള്‍ഫിലുമൊക്കെ റിലീസ് ചെയ്യുന്നത് കണ്ട് അന്തിച്ചു നിന്ന മലയാള സിനിമാപ്രേമികളുടെ അന്തസ് ഉയര്‍ത്തുകയാണ് ട്വെന്റി 20. സ്വന്തം ഭാഷയിലെ സിനിമ അന്യരാജ്യത്തെ തീയേറ്ററുകളില്‍ ഓടുന്നത് കാണാനുളള അവസരമുണ്ടാകുന്നത് തീര്‍ച്ചയായും ഒരു സാംസ്ക്കാരിക അഭിമാനം തന്നെയാണ്.

  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ തീയേറ്ററുകളിലേയ്ക്കും ട്വെന്റി 20യിലൂടെ മലയാള സിനിമ കടന്നു ചെല്ലുകയാണ്. തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മുംബെയിലും വടക്കേ ഇന്ത്യയിലും അടുത്തയാഴ്ച ചിത്രമെത്തും.

  ആദ്യത്തെ രണ്ടാഴ്ച കൊണ്ടു തന്നെ ആറുകോടിയോളം രൂപയാണ് വിതരണക്കാരന്റെ വിഹിതമായി ചിത്രം നേടിയത്. അതായത് ഏതാണ്ട് മുടക്കു മുതല്‍ രണ്ടാഴ്ച കൊണ്ടു തന്നെ തിരികെയെത്തി.

  ഇരുപതു കോടി രൂപ കളക്ടു ചെയ്ത രാജമാണിക്യം, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് ഈ സിനിമ തകര്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പത്ത് വാരം കൊണ്ടാണ് രാജമാണിക്യവും ക്ലാസ്മേറ്റ്സും ഇരുപതു കോടിയെന്ന സ്വപ്നസംഖ്യ കടന്നത്.

  രണ്ടാഴ്ച കൊണ്ടു തന്നെ പന്ത്രണ്ടു കോടി തൂത്തുവാരിയ ട്വെന്റി 20, ലോങ് റണ്ണില്‍ നേടുന്ന വിജയം മറ്റൊരു വിവാദത്തിന് വഴിമരുന്നാകുമോയെന്ന ആശങ്കയും അസ്ഥാനത്തല്ല. അമ്മയ്ക്ക് ദിലീപ് നല്‍കുന്ന വിഹിതത്തെച്ചൊല്ലി ഒരു വിവാദം ഉടലെടുത്താല്‍, ഈ ചിത്രത്തിന്റെ എല്ലാ സദുദ്ദേശത്തെയും അത് കെടുത്തും.

  മുന്‍ പേജില്‍
  സൂപ്പര്‍സ്റ്റാറുകളെ ദിലീപ് പറ്റിച്ചതാണോ?

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X