For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    IFFK 2019: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും

    |

    24ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെകിട്ട് ആറിനാണ് പരിപാടി ആരംഭിക്കുക. സംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ മന്ത്രി കടകംപളളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുര്‍ക്കി ചിത്രമായ പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം.

    IFFK 2019

    ഉദ്ഘാടന ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ തന്നെയാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ടര്‍ക്കിഷ് സംവിധായകന്‍ സെര്‍ഹത്ത് കരാസ്ലാനാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജയില്‍ പുളളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അധിക തിയ്യേറ്ററുകളിലും രാവിലെ 10മണി മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. 8998 സീറ്റുകളാണ് ഇത്തവണ മേളയ്ക്കായി സജ്ജമാക്കിയിട്ടുളളത്. 3500 സീറ്റുകള്‍ ഉളള ഓപ്പണ്‍ തിയ്യേറ്ററായ നിശാഗന്ധി തന്നെയാണ് എറ്റവും വലിയ പ്രദര്‍ശന വേദി. 10,500 ഡെലിഗേറ്റ് പാസുകളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.

    14 തിയ്യേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുളള 186 ചിത്രങ്ങളാണ് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പെടെ പ്രധാന ചിത്രങ്ങളെല്ലാം നിശാഗന്ധിയിലാണ് പ്രദര്‍ശിപ്പിക്കുക. ബാര്‍ക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടാണ് നിശാഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. അര്‍ജിന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളാനസിന് സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരം നല്‍കി ആദരിക്കും.

    ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യമായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരത്തെ 10ഓളം വേദികളിലായിട്ടാണ് മേള നടത്തുന്നത്. സംസ്ഥാന സംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്.

    ഞാനും ഭർത്താവും അജ്മാനിലുണ്ട്! ഒളിച്ചു താമസിക്കുന്നില്ല, വ്യാജ വാർത്തയെ കുറിച്ച് കങ്കുമപ്പൂവ് താരം

    English summary
    IFFK 2019 To Begins Today In Thiruvananthapuram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X