»   » സിദ്ദിഖ്-ലാല്‍ വീണ്ടുമൊന്നിയ്ക്കുന്നു

സിദ്ദിഖ്-ലാല്‍ വീണ്ടുമൊന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
  Siddique-Lal
  ഇന്‍ ഹരിഹര്‍ നഗര്‍, മാന്നാര്‍ മത്തായി സ്പീക്കിങ്, ഗോഡ്ഫാദര്‍, റാംജിറാവു സ്പീക്കിങ് തുടങ്ങി പ്രേക്ഷകര്‍ എന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്ന ഒരു പിടി നല്ല ഹാസ്യ ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകരായിരുന്നു.

  പിരിഞ്ഞെങ്കിലും ഇരുവരും സിനിമാരംഗത്ത് തിളങ്ങി നില്‍ക്കുന്നു. ലാല്‍ അഭിനയത്തില്‍ കൂടി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ ബോഡിഗാര്‍ഡ് മലയാളവും തമിഴും കടന്ന് ഹിന്ദിയിലും വന്‍ വിജയം തീര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് സിദ്ദിഖ്.

  എന്നാല്‍ അപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ ഒരു ചോദ്യം ബാക്കി നിന്നു, ഇവര്‍ വീണ്ടും ഒന്നിയ്ക്കുമോ? അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സിദ്ദിഖ് തങ്ങള്‍ പിരിഞ്ഞത് നന്നായെന്നും അതുകൊണ്ട് ഇരുവര്‍ക്കും നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നു.

  എന്നാല്‍ വീണ്ടും സിദ്ദിഖ്-ലാല്‍ തിരക്കഥകള്‍ ഒന്നിയ്ക്കുകയാണ്. ഇരുവരും ഒന്നിച്ചെഴുതിയ ആറു തിരക്കഥകള്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. തിരക്കഥാ പഠനത്തെ ഗൗരവമായി സമീപിയ്ക്കുന്നവര്‍ക്ക് നല്ലൊരു വഴികാട്ടിയായിരിക്കും ഈ പുസ്തകമെന്ന് വിലയിരുത്തപ്പെടുന്നു.

  English summary
  
 Director Siddique's Bodyguard in Hindi with Salman Khan and Kareena Kapoor has been declared a smash hit and the bouquets and well wishes are pouring in for the director. Many Bollywood producers are approaching him to do films for them. But now also audience ask one question, when can they watch a Siddique-Lal movie?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more