»   » തിലകനോടുള്ള വിരോധം അമ്മ മകനോട് തീര്‍ക്കുന്നു?

തിലകനോടുള്ള വിരോധം അമ്മ മകനോട് തീര്‍ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Shammi Thilakan
അച്ഛനോട് വിരോധമുണ്ടെന്ന് വെച്ച് അമ്മ മകനോട് തീര്‍ക്കാമോ? പാടില്ലെന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയും തിലകനോടുള്ള വിരോധം തീര്‍ക്കുന്നത് മകന്‍ ഷമ്മി തിലകനോടാണെന്നാണ് പുതിയ ആക്ഷേപം.

അമ്മയെയും ഫെഫ്ക്കയെയും അടിമുടി എതിര്‍ക്കുന്ന തിലകനെ മാറ്റിനിര്‍ത്തുന്നതില്‍ കുറ്റം പറയാനൊക്കില്ല. സംഘടനകളെ എതിര്‍ക്കുന്നവരെ തിരിച്ച് എതിര്‍ക്കാനും നടപടികളെടുക്കാനും അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ ഇവര്‍ രണ്ടുപേര്‍ക്കിടയിലുള്ള ബലാബലത്തില്‍ പെട്ടുപോയതാണ് ഷമ്മിയെ വിഷമിപ്പിയ്ക്കുന്നത്.
അച്ഛനെ എതിര്‍ക്കാനും അമ്മയെ എതിര്‍ക്കാനും പറ്റാത്ത അവസ്ഥ. അതേ രണ്ട് പേരെയും തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ് ഈ നടന്‍.

ഒട്ടേറെ സിനിമകളിലൂടെ തന്റെ പ്രതിഭ തെളിയിച്ച ഷമ്മിയെ മനപൂര്‍വം മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഘനഘംഭീരമായ ശബ്ദവും ശബ്ദനിയന്ത്രണവും ഈ നടന്റെ പ്രത്യേകതയാണ്. പ്രതിനായക വേഷങ്ങളിലും ഷമ്മി തിളങ്ങാറുണ്ട്.

ഡബ്ബിങ് ടേബിളിലും നടന്റെ ശബ്ദത്തിന് ആവശ്യക്കാരേറെയാണ്. ഇതൊക്കെ ഉണ്ടെങ്കിലും ഇപ്പോള്‍ മലയാളത്തില്‍ ചിത്രീകരിയ്ക്കുന്ന ഒരു സിനിമയിലും ഷമ്മി തിലകിനില്ലെന്നതാണ് യാഥാര്‍ഥ്യം. ഷമ്മിക്കെതിരെ അപ്രഖ്യാപിത വിലക്ക് ഉണ്ടെന്ന് ആരോപണത്തിന് ശക്തി പകരുന്നതാണിത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാണ് പഴഞ്ചൊല്ല്, പുതിയ സാഹചര്യത്തില്‍ അച്ഛനോട് തോറ്റതിന് മകനോട് എന്ന് മാറ്റിപ്പറയണോ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam