അസിന്‍ വോഗിന്റെ മുഖചിത്രത്തില്‍
ബോളിവുഡില്‍ തരംഗമുയര്‍ത്താനൊരുങ്ങുന്ന ദക്ഷിണേന്ത്യന്‍ താരമായ അസിന്‍ പ്രശസ്‌ത മാഗസിനായ വോഗിന്റെ മുഖചിത്രത്തില്‍.
ജൂലായ് മാസത്തെ വോഗിന്റെ ലക്കമാണ് ഈ മലയാളി സുന്ദരിയെ മുഖചിത്രമാക്കിയിട്ടുള്ളത്. അമീറിന്റെ പുതിയ നായിക എന്ന പ്രത്യേക ഫീച്ചറും മാസികയില്‍ അസിനെക്കുറിച്ചുണ്ട്.
ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ തന്നെ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ട ഈ താരം അമീര്‍ നായകനാകുന്ന ഗജിനിയിലൂടെയാണ് ബോളിവുഡില്‍ കാലൂന്നാനൊരുങ്ങുന്നത്.
ഗജിനിയ്‌ക്കു പുറമെ പുതിയ ഒട്ടേറെ അവസരങ്ങള്‍ അസിനെ തേടി ബോളിവുഡില്‍ നിന്നുമെത്തുന്നുണ്ട്. സിനിമയ്‌ക്കു പുറമെ പരസ്യ ലോകത്തും നിന്നും വമ്പന്‍ അവസരങ്ങളാണ് ഈ നടിയെ തേടിയെത്തിയിട്ടുള്ളത്.
പുതിയ കാലഘട്ടത്തിന്റെ ചുറുചുറുക്കും ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ സൗന്ദര്യവും ഒന്നിച്ചു ചേര്‍ന്നതിനാലാണ് മുഖചിത്രമായി അസിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് മാസികയുടെ എഡിറ്റര്‍ പ്രിയ താന വ്യക്തമാക്കി.
വോഗിന്റെ മുഖചിത്രമാകാന്‍ കഴിഞ്ഞതിലൂടെ താനിപ്പോള്‍ ലോകത്തിന്റെ നെറുകയിലെത്തിയ അനുഭവമാണുള്ളതെന്ന് അസിന്‍ പറയുന്നു. അസിന് മുമ്പ് ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍, ഹൃത്വിക്ക് റോഷന്‍, ബിപാഷ ബസു തുടങ്ങിയവര്ക്കാണ് വോഗിന്റെ മുഖചിത്രമാകാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളത്‍.


Click it and Unblock the Notifications