തിലകന് സീരിയയിലും വിലക്ക്

സീരിയല്‍ നിര്‍മ്മാതാവ് ചൊവ്വാഴ്ച രാവിലെ തിലകനെ വിളിച്ച് ഒഴിവാക്കിയ വിവരം അറിയിക്കുകയായിരുന്നു. രാവിലെ കോവളത്ത് ഷൂട്ടിങ് ലൊക്കേഷനിലെത്തണമെന്ന് തിലകനോട് നേരത്തേ പറഞ്ഞിരുന്നു.
തിലകനെ ഒഴിവാക്കണമെന്ന് ആത്മയുടെ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണനാണ് നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടതെന്ന് സൂചനകളുണ്ട്. സിനിമാ താര സംഘടനയായ അമ്മയുടെ എതിര്‍പ്പ് നേരിടുന്നയാളെ ഒഴിവാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
സിനിമയില്‍ തൊഴില്‍ നിഷേധിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ തിലകനില്‍ നിന്നും തെളിവെടുപ്പ് നടത്തിയതിന് തൊട്ടുപിറ്റേന്നാണ് ഈ മുതിര്‍ന്ന നടന്‍ സീരിയലില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിയ്ക്കുന്നത്.
amma atma അമ്മ ആത്മ ഗണേഷ് ചാനല്‍ തിലകന് തൊഴില്‍ സീരിയല്‍ സൂര്യ ടിവി channel gannesh serial surya tv thilakan


Click it and Unblock the Notifications