»   » അഴീക്കോട് രാമനാപം ജപിച്ച് കഴിയുക ഇന്നസെന്റ്

അഴീക്കോട് രാമനാപം ജപിച്ച് കഴിയുക ഇന്നസെന്റ്

Posted By:
Subscribe to Filmibeat Malayalam
Innocent
മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സുകുമാര്‍ അഴീക്കോട് അസൂയ കാണിച്ചിട്ട് കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. അഴീക്കോടിന് പ്രായമായി. ഇനിയുള്ള കാലം മനസ്സില്‍ നല്ല ചിന്തകള്‍ ഉണ്ടാവണം. രാത്രിയില്‍ അത്യാവശ്യം രാമനാപം ജപിച്ച് നല്ല സിനിമകള്‍ കണ്ട് കിടന്നുറങ്ങുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ഇന്നസെന്റ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു ഇന്നസെന്റ്.

കേരളത്തിലെ ഏറ്റവും മികച്ച പ്രാസംഗികന്‍മാരിലൊരാളായ അഴീക്കോടിന്റെ ഭാഷ മോശമാണെന്ന് പറയാനും ഹാസ്യതാരം തയാറായി. സമൂഹത്തിലെ വലിയ ആളുകളെ ആക്ഷേപിയ്ക്കുന്ന വ്യക്തിയാണ് അഴീക്കോട്. വിലക്കയറ്റം പോലുള്ള സാമൂഹ്യപ്രശ്‌നങ്ങളിലാണ് അദ്ദേഹം ഇടപെടേണ്ടത്.

മലയാള സിനിമയില്‍ നിന്ന് തിലകനെ ആരും വിലക്കിയിട്ടില്ല. തിലകനൊപ്പം ആരും അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. അമ്മയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ പരിഹരിയ്ക്കാന്‍ കഴിയും.

തിലകന്‍ പ്രശ്‌നത്തില്‍ അഴീക്കോട് ഇങ്ങോട്ട് കയറി ഇടപെടുകയായിരുന്നു. മധ്യസ്ഥതയ്ക്ക വരുന്നയാള്‍ സൗമ്യതയോടെ വേണം സംസാരിയ്ക്കാന്‍. മോഹന്‍ലാല്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞത് തന്റെമേല്‍ കുതിര കേറരുതെന്നാണ്. ഇന്നസെന്റ് പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam