»   » ബോളിവുഡ് ഗ്ലാമര്‍ ചിത്രത്തില്‍ ഭാവന

ബോളിവുഡ് ഗ്ലാമര്‍ ചിത്രത്തില്‍ ഭാവന

Posted By:
Subscribe to Filmibeat Malayalam
Bhavana
അസിന് പിന്നാലെ മലയാളക്കരയില്‍ നിന്നും മറ്റൊരു നായിക കൂടി ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. ഇത്തവണ ഊഴം ഭാവനയൂടേതാണ്, ഇതിനകം തമിഴിലും തെലുങ്കിലും അഭിനയിച്ച ഭാവന ബോളിവുഡ് യാത്രയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണത്രേ.

ബോളിവുഡില്‍ നിന്നും ഭാവനയെത്തേടി ഒരു തിരക്കഥയെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഥ ഇഷ്ടപ്പെട്ടാല്‍ ഭാവന ഹിന്ദി സിനിമാ പ്രവേശത്തെക്കുറിച്ച് തീരുമാനമെടുക്കും. ആരെയും മോഹിപ്പിക്കുന്നതാണത്രേ ഭാവനയെത്തേടിയെത്തിയ തിരക്കഥ.

ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരിക്കുന്നത് ഇമ്രാന്‍ ഹഷ്മിയെയാണത്രേ. ഇമ്രാന്‍ ഹഷ്മിയുടെ ചിത്രമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകളുടെ മനസ്സില്‍ ഒട്ടേറെ ചോദ്യങ്ങളുയരും, സംശയിക്കേണ്ട ചിത്രത്തില്‍ ധാരാളം ഗ്ലാമര്‍ പ്രദര്‍ശനവും ചുംബനരംഗങ്ങളുമുണ്ടാകുമത്രേ.

നേരത്തേ തന്നെ ഭാവന ബോളിവുഡില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്നൊന്നും ഇതില്‍ കാര്യമില്ലെന്നായിരുന്നു ഭാവന പറഞ്ഞുകൊണ്ടിരുന്നത്. ഇന്നാണെങ്കില്‍ ഭാവന ആളാകെ മാറിയിരിക്കുന്നു. ഗ്ലാമര്‍ രംഗങ്ങളില്‍ മടിയില്ലാതെ അഭിനയിക്കുമെന്നതാണ് പ്രധാന മാറ്റം, ഇതുതന്നെയാകും ബോളിവുഡില്‍ ഭാവനയ്ക്ക് ഭാഗ്യമാവുകയെന്നാണ് സൂചന.

'ഡോക്ടര്‍ ലൌവ്' എന്ന സിനിമയിലാണ് ഭാവനയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ഇതിന് പിന്നാലെ പ്രിയദര്‍ശന്റെ പുതിയ മലയാളം ചിത്രമായ 'അറബിയും ഒട്ടകവും പിന്നെ ഞാനും' എന്ന ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്.

English summary
Malayali actress Bhavana may be act in a bollywood movie with Imran Hashmi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam