Don't Miss!
- Lifestyle നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കോബ്ര പണം വാരുന്നു; 2 ആഴ്ചകൊണ്ട് 5.10 കോടി ഗ്രോസ്
നിരൂപകര്‍ കൊത്തിക്കീറുകയാണ് കോബ്രയെ. മമ്മൂട്ടിയും ലാലും സ്ക്രീനില്‍ കാണിച്ചുകൂട്ടുന്നതെല്ലാം കോബ്രായങ്ങളാണെന്നും അവര്‍ നിരൂപിയ്ക്കുന്നു. ഈ പരിഹാസങ്ങളെല്ലാം കേള്‍ക്കുമ്പോഴും ലാല്‍ പുഞ്ചിരിയ്ക്കുകയാണ്.
വേറൊന്നുമല്ല, മമ്മൂട്ടിയെ നായകനാക്കി താനൊരുക്കിയ കോബ്ര ബോക്സ് ഓഫീസില്‍ പണംവാരുന്നതാണ് ലാലിനെ സന്തോഷിപ്പിയ്ക്കുന്നത്. രണ്ടാഴ്ച കൊണ്ട് 5.10 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി സേഫ് പൊസിഷനിലെത്തിയിരിക്കുകയാണ് ഈ മമ്മൂട്ടി ചിത്രം. സാറ്റലൈറ്റ് റേറ്റും വീഡിയോ അവകാശങ്ങളും കൂടി ചേരുമ്പോള്‍ കോബ്ര നിര്‍മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കോബ്രയിലൂടെ പണമെറിഞ്ഞ് പണംവാരുന്ന സിനിമാക്കളിയില്‍ ഒരിയ്ക്കല്‍ കൂടി തന്റെ മികവുതെളിയിക്കുകയാണ് ലാല്‍. വിമര്‍ശനങ്ങള്‍ ഒരുപാട് കേട്ടെങ്കിലും കരിയറിലെ പരാജയങ്ങളുടെ തുടര്‍ക്കഥയ്ക്ക് വിരാമിടാന്‍ കോബ്രയിലൂടെ കഴിയുന്നത് മമ്മൂട്ടിയ്ക്കും ആശ്വാസമേകും.
വിഷുവിന് മുമ്പ് തിയറ്ററുകളിലെത്തിയ മായാമോഹിനിയും ഓര്‍ഡിനറിയും നേരത്തെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. സ്റ്റെഡി കളക്ഷനോടെ പ്രദര്‍ശനം തുടരുകയാണ് ഈ രണ്ട് ചിത്രങ്ങള്‍. അതേസമയം ബോക്സ് ഓഫീസിലെ കറുത്ത കുതിരയാവുന്നത് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയമാണ്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയ 22എഫ്കെ ഹിറ്റ്ലിസ്റ്റിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ അടുത്തയാഴ്ചകളില്‍ ഈ സിനിമകളുടെയെല്ലാം കളക്ഷനില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് നിഗമനം. മോഹന്‍ലാലിന്റെ ഗ്രാന്റ് മാസ്റ്റര്‍, മല്ലു സിങ്, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകളെല്ലാം തിയറ്ററുകള്‍ കയ്യടക്കുമെന്നാണ് കരുതപ്പെടുന്നത്.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍