ദിലീപില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അക്കു അക്ബര്‍

ഇതാണോ വലിയ കാര്യം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദിലീപിന്റെ സ്വദസിദ്ധമായ ശൈലിയിലുള്ള ഒരു കോമഡി കുടുംബചിത്രമായിരിക്കുമിതെന്നാണ് സൂചന. ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് കാവ്യ മാധവനാണ്.
ഏറെക്കാലത്തിന് ശേഷം ജയറാമിന് മികച്ച വിജയം സമ്മാനിച്ച വെറുതെ ഒരു ഭാര്യയുടെ സംവിധായകന്‍ എന്ന നിലയിലാണ് അക്കു അക്ബര്‍ പ്രശസ്തനായത്. എന്നാല്‍ പിന്നീട് ജയറാം പത്മപ്രിയ ജോഡികളെ വച്ച് എടുത്ത കാണാക്കണ്‍മണിയെന്ന ചിത്രം വ്യത്യസ്തമായ പ്രമേയമായിരുന്നിട്ടും അവതരണത്തിലെ പാളിച്ചകള്‍ കൊണ്ട് പരാജയപ്പെടുകയായിരുന്നു.
ഈ പരാജയം മറക്കാന്‍ ദിലീപിന്റെ നര്‍മ്മത്തെ കൂട്ടുപിടിക്കുകയാണ് അക്കു. തമാശയ്‌ക്കൊപ്പം ദിലീപ്-കാവ്യ ജോഡികൂടിയാകുമ്പോള്‍ ചിത്രം വിജയമായിത്തീര്‍തന്നെയാണ് സാധ്യത.


Click it and Unblock the Notifications