»   » മോഹന്‍ലാലിന്റെ മകനായി ദുല്‍ഖര്‍

മോഹന്‍ലാലിന്റെ മകനായി ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam
Dulquer Salmaan- Mohanlal
മോളിവുഡില്‍ രസകരമായൊരു കൂട്ടുചേരലിന് വഴിയൊരുങ്ങുന്നു. സെക്കന്റ് ഷോയിലൂടെ അരങ്ങേറ്റം തകര്‍പ്പനാക്കിയ മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിക്കന്നുവെന്ന വിശേഷം ആരിലും കൗതുകവും ആകാംക്ഷയും നിറയ്ക്കുമെന്നുറപ്പ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ലാലിന്റെ മകനായി വേഷമിടുന്നത്. ആഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും. സെവന്‍ ആര്‍ട്‌സ് ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയാവും ഒരുക്കുകയെന്ന് അറിയുന്നു.

ദുല്‍ഖറിന്റെ രണ്ടാംചിത്രമായ ഉസ്താദ് ഹോട്ടല്‍ മെയ് 11നാണ് തിയറ്റുകളിലെത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ശേഷം നവാഗതനായ കണ്ണന്‍ ഒരുക്കുന്ന ജൂണ്‍ എന്ന സിനിമയിലാണ് ദുല്‍ഖര്‍ അഭിനയിക്കുക.

മമ്മൂട്ടിയും മകനും പ്രത്യക്ഷപ്പെടുന്നൊരു സിനിമ ഉടനുണ്ടാവുമെന്ന് മോളിവുഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ച് താരപുത്രന്‍ മോഹന്‍ലാലിന്റെ ക്യാമ്പിലാണെത്തിയത്. ഓര്‍ക്കുക, വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ പിതാവിന്റെ വേഷമണിഞ്ഞൊരു ചരിത്രം മമ്മൂട്ടിയ്ക്കുണ്ട്. കരിയറിന്റെ തുടക്കകാലത്ത് നവോദയ അപ്പച്ചന്‍ നിര്‍മിച്ച പടയോട്ടത്തിലാണ് മമ്മൂട്ടി ലാലിന്റ പിതാവായി സ്‌ക്രീനിലെത്തിയത്.

പുതിയ കൂട്ടുകെട്ടിലൂടെ ഒറ്റയടിയ്ക്ക് മൂന്ന് പക്ഷികളെയാണ് പ്രിയന്‍ ഉന്നമിടുന്നത്. പടം മെച്ചമായാല്‍ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും മോഹന്‍ലാലിന്റെയും ആരാധകരെ ഒറ്റയടിയ്ക്ക് വലയിലാക്കാന്‍ പ്രിയന് കഴിയും.

English summary
Mammoottys son Dulquer Salmaan, who made an impressive debut with Second Show, is reportedly playing Mohanlals son in director Priyadarsans next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam