»   » ഗബ്ബര്‍ സിങില്‍ ശ്രുതിഹാസനു പകരം ഇല്യാന

ഗബ്ബര്‍ സിങില്‍ ശ്രുതിഹാസനു പകരം ഇല്യാന

Posted By:
Subscribe to Filmibeat Malayalam
Ileana
മുംബൈ: തെലുങ്കിലെ വന്‍ ബജറ്റ് സിനിമയായ ഗബ്ബര്‍ സിങില്‍ ശ്രുതിഹാസനു പകരം ഇല്യാന ഡിക്രൂസ് അഭിനയിച്ചേക്കുമെന്ന് അഭ്യൂഹം. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടിയാണ് ഇല്യാന.

ഗണേഷാണ് പവന്‍ കല്യാണ്‍ നായകനായി അഭിനയിക്കുന്ന ഗബ്ബര്‍ സിങിന്റെ നിര്‍മാതാവ്. അല്ലു അര്‍ജുന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിനായെത്തിയ ഇല്യാനയുമായി അവസാനറൗണ്ട് ചര്‍ച്ചനടത്തിയതിനുശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. 40കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന ആരെങ്കിലും വേണമെന്ന അഭിപ്രായം സജീവമായതോടെയാണ് ശ്രുതിഹാസനെ ഒഴിവാക്കിയത്.

ബോളിവുഡിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദബന്‍ഗിന്റെ തെലുങ്ക് റിമേക്കാണ് ഗബ്ബര്‍ സിങ്. അഭിമന്യു സിങ്, സുഹാസിനി മണിരത്‌നം, അജയ്, ബ്രഹ്മാനന്ദം എന്നിവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ ഹരിഷ് ശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഗബ്ബര്‍ സിങിലെ കഥാപാത്രത്തെ ശ്രുതി ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ശ്രുതി തന്നെയായിരിക്കും നായിക. എല്ലാ ഊഹാപോഹങ്ങളും മറന്നേക്കൂ.

English summary
Actress Ileana D'Cruz, the highest paid actress of the South Indian films, will replace Shruti Hassan in the forthcoming Telugu flick 'Gabbar Singh'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam