»   » കാവ്യക്ക് 95 ലക്ഷം തിരിച്ചുവേണം

കാവ്യക്ക് 95 ലക്ഷം തിരിച്ചുവേണം

Posted By:
Subscribe to Filmibeat Malayalam
Kavya-Nishal
വിവാഹവേളയിലും അതിന് ശേഷവും ഭര്‍തൃ വീട്ടുകാര്‍ക്ക് നല്‍കിയ 95 ലക്ഷം രൂപയുടെ മുതല്‍ തിരികെ കിട്ടണമെന്ന് കാവ്യാ മാധവന്‍. 65 ലക്ഷം രൂപ വരുന്ന സ്വര്‍ണവും ബാക്കി പണവും ഉള്‍പ്പെടയുള്ള തുക ഭര്‍ത്താവില്‍ നിന്ന് തിരികെ കിട്ടണമെന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയില്‍ കാവ്യ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതടക്കം ഒട്ടേറെ ഗുരുതരമായ ആരോപണങ്ങളാണ് കാവ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റത്തല്‍ മാറ്റമുണ്ടായി. സ്ത്രീധനമായി ലക്ഷങ്ങള്‍ വരുന്ന തുക ആവശ്യപ്പെട്ടത് തനിയ്ക്ക് മനോവേദനയുണ്ടാക്കിയെന്നും താരം പറയുന്നു. പണം മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് തനിയ്ക്ക് മനസ്സിലായി. അതോടെ അവരുടെ പീഡനവും ആരംഭിച്ചു.

വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം തനിയ്ക്ക് മേല്‍ വിലക്കുകളുണ്ടായി. ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ സംരക്ഷിയ്ക്കാനുള്ള യാതൊരു ചുമതലയും നിഷാല്‍ ഏറ്റെടുത്തില്ലെന്നും കാവ്യ കുറ്റപ്പെടുത്തുന്നു. മാതാപിതാക്കളുടെ വെറും അടിമയായിരുന്നു നിഷാല്‍. തന്നിലൂടെ പണസമ്പാദനമായിരുന്നു അവരുടെ ലക്ഷ്യം. സ്വത്രീത്വം അവരുടെ താത്പര്യങ്ങള്‍ക്ക് അടിയറവെയ്‌ക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കുവൈത്തിലെ ഭര്‍തൃവീട്ടില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.

നിഷാലിന്റെ സഹോദരന്‍ ഡോക്ടര്‍ ദീപക്കിനെതിരെയും കാവ്യ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. തന്നെ മാനസികമായി പീഡിപ്പിയ്ക്കുന്നവരില്‍ ദീപക്കും ഉണ്ടായിരുന്നു. ചലച്ചിത്രരംഗത്തെ പലപ്രമുഖരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആരോപിച്ചുവെന്നും കാവ്യ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam