»   » നെറ്റില്‍ കൊലവെറി തരംഗം

നെറ്റില്‍ കൊലവെറി തരംഗം

Posted By:
Subscribe to Filmibeat Malayalam
Dhanush
'കൊലവെറി ഡി'യെപ്പറ്റി നിങ്ങള്‍ എന്തെങ്കിലും കേട്ടോ?ഇല്ലെങ്കില്‍ നിങ്ങള്‍ ജീവിയ്ക്കുന്നത് ഈ ലോകത്തൊന്നുമല്ല എന്നാണര്‍ത്ഥം. ഏതാനും ദിവസം മുമ്പ് യൂട്യൂബില്‍ ഈ ഗാനം അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ടംഗ്ലീഷ് (തമിഴ് ഇംഗ്ലീഷ് ) ഗാനമിപ്പോള്‍ ചരിത്രമെഴുതുകയാണ്.

കൊലവെറി ഡിയുടെ യൂട്യൂബിലെ ഹിറ്റ് കാണുമ്പോള്‍ ആരുടെയുമൊന്ന് കണ്ണുതള്ളും. വെറുംഎട്ട് ദിവസം കൊണ്ട് പതിനെട്ടര ലക്ഷം പേര്‍ കൊലവെറി തരംഗത്തില്‍ അണിചേര്‍ന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ഗാനത്തിന്റെ അണിയറക്കഥകള്‍ കഥകള്‍ ഇതിലേറെ കൗതുകമുണ്ടാക്കും. നിരാശകാമുകന്മാരെ ലക്ഷ്യമിട്ട നടന്‍ ധനുഷിന്‍െ കുളിമുറിപ്പാട്ടാണ് സംഗീതവിപണിയില്‍ ചരിത്രം സൃഷ്ടിയ്ക്കുന്നത്. എ്ന്നാല്‍ ''വൈ ദിസ് കൊലവെറി, ഡീയെന്ന ഗാനം യൂത്തിനെ മാത്രമല്ല, സെലിബ്രറ്റികളെയും സാധാരണക്കാരെയുമെല്ലാം ഒരുപോലെ ആകര്‍ഷിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന '3' എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് ധനുഷ് ഈ പാട്ട് പാടിയത്. ചിത്രത്തിലെ നായകനായ അദ്ദേഹം തന്നെയാണ് ഗാനരചന നിര്‍വഹിച്ചതും. ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് '3' .

21 വയസ്സ് മാത്രമുള്ള അനിരുദ്ധ് രവിചന്ദര്‍ എന്ന സംഗീതസംവിധായകന്റെ അരങ്ങേറ്റഗാനം കൂടിയാണിത്. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും യുട്യൂബില്‍ സോണിമ്യൂസിക് അപ്‌ലോഡ് ചെയ്ത വീഡിയോ മാത്രം 30 ലക്ഷത്തോളം പേര്‍ കണ്ടു. ഫേസ്ബുക്കില്‍ 10 ലക്ഷത്തിലേറെപ്പേര്‍ ഈ ഗാനത്തിന്റെ ആരാധകരായുണ്ട്.

കൊലവെറി കേട്ട് ആവേശം തലയ്ക്ക് പിടിച്ചവര്‍ തിയറ്ററുകളിലെത്തിയാല്‍ 3 മെഗാഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. ശ്രുതിഹാസന്‍ നായികയാവുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജയാണ്. ഏഴ് ഗാനങ്ങളാണ് '3'ലുള്ളത്. ധനുഷ് തന്നെയാണ് എല്ലാ ഗാനങ്ങളും രചിച്ചതെന്ന പ്രത്യേകതയുമുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam