twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പണ്ഡിറ്റാണോ പ്രേക്ഷകനാണോ മണ്ടന്‍!

By Ajith Babu

Next »

« Previous

Santosh Pandit
കൃഷ്ണനും രാധയുമെന്ന പേരില്‍ യൂട്യൂബിലും മറ്റും ഗാനങ്ങള്‍ ഹിറ്റായപ്പോഴാണ് സന്തോഷ് പണ്ഡിറ്റെന്ന പേരും മലയാളി കേള്‍ക്കുന്നത്. സില്‍സിലയുടെ ഹാങ്ഓവര്‍ മാറുന്ന കാലത്ത് അവതരിച്ച ശുഭരാത്രിയും, അങ്കണവാടിയിലെ ടീച്ചറുമൊക്കെ അങ്ങനെ നെറ്റില്‍ വമ്പന്‍ ഹിറ്റുമായി. കമന്റ് ബോക്‌സില്‍ തെറി എഴുതിയിടുമ്പോഴും ഇതൊക്കെ പടച്ചുവിട്ട മണ്ടന്‍ ആരെന്നും മലയാളി ചോദിച്ചിരുന്നു.

എന്നാല്‍ ആരാണ് ശരിയ്ക്കും മണ്ടനായത്. മെനക്കെട്ടിരുന്ന് ഈ വീഡിയോ വൈകൃതം കണ്ട് തെറിവിളച്ചവരും അത് ഡൗണ്‍ലോഡ് ചെയ്തവരുമാണ് വീഡ്ഡികളായതെന്ന് പറയേണ്ടിവരും. സന്തോഷിന്റെ ഗാനങ്ങള്‍ ഓരോ തവണ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും മലയാളത്തിന്റെ ഏലിയന്‍ സ്റ്റാറിന്റെ പോക്കറ്റില്‍ പണം വീണിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ഗാനം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സന്തോഷിന് ലഭിയ്ക്കുന്നത് നാല് രൂപയാണെന്ന് പറയപ്പെടുന്നു. സിനിമയിലെ എട്ട് പാട്ടുകളും ഒട്ടേറെ ട്രെയിലറുകളും നെറ്റില്‍ ഹിറ്റായതോടെ തെറിവിളി മാത്രമല്ല, കൈനിറയെ കാശും പണ്ഡിറ്റിന് കിട്ടിയെന്ന് ഊഹിയ്ക്കാം. ഇതൊക്കെ നമുക്ക് പുതുമയാണെങ്കിലും വിദേശരാജ്യങ്ങളില്‍ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പണമുണ്ടാക്കുന്നത് വലിയ സംഭവമൊന്നുമല്ല. തല്ലിപ്പൊളി വീഡിയോ ആല്‍ബങ്ങളിലൂടെ ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചവര്‍ അവിടെയുണ്ട്.

സന്തോഷ് ഇങ്ങനെ പണം സമ്പാദിയ്ക്കുന്ന കാര്യം യാഥാര്‍ഥ്യമാണെങ്കില്‍ മണ്ടന്മാര്‍ ആരാണെന്ന് നിങ്ങള്‍ക്ക തന്നെ തീരുമാനിയ്ക്കാം. ഇങ്ങനെ കുറെക്കാശുണ്ടാക്കി നാളെ സൂപ്പര്‍താരങ്ങളെ അണിനിരത്തി സന്തോഷ് ഒരു സിനിമയുമായി വന്നാല്‍ എന്തായിരിക്കും സ്ഥിതി.
അടുത്തപേജില്‍

കൃഷ്ണനും രാധയും-കൊട്ടകകള്‍ക്ക് അമളി പറ്റിയോ?കൃഷ്ണനും രാധയും-കൊട്ടകകള്‍ക്ക് അമളി പറ്റിയോ?

Next »

« Previous

English summary
It all started with Silsila. People enjoyed Silsila as a social burden, the malady of media being available to everyone. Like police who come to bring situation under control, before arrival of (corrupt) leaders, Silsila’s responsibility was to prepare the world for the inevitable disaster. With the entry of Krishnanum Radhayum, Silsila became a wet cracker while KR turned out to be an atom bomb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X