കൃഷ്ണനും രാധയും-കൊട്ടകകള്‍ക്ക് അമളി പറ്റിയോ?

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/25-krishnanum-radhayum-violent-hit-2-aid0032.html">« Previous</a>

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അത് തിയറ്ററുകളിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇറങ്ങിയാല്‍ത്തന്നെ ഈ കോപ്രായമൊക്കെ ആരുകാണുമെന്നും പലരും ചാദിച്ചിരുന്നു.

ലോകത്തിന്നേവരെ ആരും പറയാത്ത കഥയെന്നൊരു പ്രഖ്യാപനവുമായി ഒക്ടോബര്‍ 21ന് കൃഷ്ണനും രാധയും തിയറ്ററുകളിലെത്തുക തന്നെ ചെയ്തു. ആദ്യം ഇരുപത് തിയറ്ററുളില്‍ കൃഷ്ണനും രാധയും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒടുക്കമത് രണ്ടോ മൂന്നോ തിയറ്ററുകളിലേക്ക് ചുരുങ്ങി.

റിലീസിനുമുമ്പുതന്നെ ഇന്റര്‍നെറ്റ് പകര്‍പ്പവകാശത്തിലൂടെ ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുകിട്ടിയതിനാല്‍ 20 തിയറ്ററുകളില്‍ മാത്രമാണ് റിലീസെന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് അറിയിച്ചത്. എന്നിട്ടും എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലുമൊക്കെയാണ് കൃഷ്ണനും രാധയും പ്രദര്‍ശനത്തിനെത്തിയത്.

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരാകുന്ന ജോണും രാധയും ദാമ്പത്യജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം. എന്നാല്‍ സിനിമ പൊട്ടുമെന്ന് ഉറപ്പിച്ചതുകൊണ്ടാവണം നഗരങ്ങളിലെ പ്രമുഖ തിയറ്ററുകളെല്ലാം സിനിമയോട് മുഖം തിരിച്ചു.

കൊച്ചിയിലെ വന്‍ കപ്പാസിറ്റി തിയേറ്ററായ ഷേണായ്‌സില്‍ റിലീസ് ചെയ്യുമെന്നു പറഞ്ഞ് പോസ്റ്ററൊട്ടിച്ച ശേഷമാണ് സിനിമ കാനൂസിലേക്ക് മാറ്റിയത്. തൃശൂരില്‍ സ്വരാജ് റൗണ്ടിലുള്ള തിയറ്ററുകളും സിനിമയെ കയ്യൊഴിഞ്ഞു. എന്നാല്‍ കൃഷ്ണനും രാധയും റിലീസ് ദിനത്തിലെ തിരക്ക് മറ്റു തിയറ്ററുടമകളെയൊക്കെ ഒന്നു ഞെട്ടിച്ചുകാണുമെന്നുറപ്പണ്. യൂട്യൂബിലെ ഗാനങ്ങള്‍ക്ക് ലഭിച്ച വമ്പന്‍ ട്രാഫിക് തിയറ്ററുകള്‍ക്ക് മുന്നില്‍ ട്രാഫിക് ബ്ലോക്കായി മാറിയെന്നതാണ് സത്യം.

കൃഷ്ണനും രാധയും സിനിമാ പോസറ്ററുകള്‍ക്കും പ്രദര്‍ശിപ്പിയ്ക്കുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ നിന്ന് ചിത്രമെടുക്കാനും ഒരുകൂട്ടം പ്രേക്ഷകര്‍ തടിച്ചുകൂടിയത് കുറച്ച് തിയറ്ററുകള്‍ക്കെങ്കിലും കൊയ്ത്തായി. സൂപ്പര്‍ താരസിനിമകളുടെ ആദ്യദിനം പോലും കാലിയായി കിടക്കുന്ന തിയറ്ററുകളിലാണ് ഈ അതിക്രമം നടന്നതെന്നോര്‍ക്കണം.

തന്നെക്കാള്‍ അലമ്പായി സിനിമകള്‍ പടച്ചുവിടുന്നവരെ കളിയാക്കുകയായിരുന്നോ സന്തോഷ് പണ്ഡിറ്റ് ചെയ്തത്. അതൊക്കെ ഏറ്റെടുത്ത് പ്രേക്ഷകര്‍ പരിഹസിയ്ക്കുന്നത് നമ്മുടെ മുഖ്യധാരാ സിനിമാക്കാരായാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആദ്യപേജില്‍
മലയാളിയ്ക്ക് പണ്ഡിറ്റ് മാനിയ

<ul id="pagination-digg"><li class="previous"><a href="/news/25-krishnanum-radhayum-violent-hit-2-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X