കുഞ്ചാക്കോ ട്രാക്ക് മാറുന്നു
ചോക്ലേറ്റ് ഹീറോയെന്ന ഇമേജ് കുടഞ്ഞെറിഞ്ഞ് ഒരു ട്രാക്ക് മാറ്റത്തിന്റെ പാതയിലാണ് കുഞ്ചാക്കോ ബോബന്‍. കരിയറില്‍ ഒരു വലിയ ഗ്യാപ് വരുത്തിയതിന് ശേഷം ഗുലുമാല്‍ എന്ന ഹിറ്റിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയ കുഞ്ചാക്കോയെ കേന്ദ്രമാക്കി ഒരു പിടി മികച്ച പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ കുഞ്ചാക്കോയുടെ 'മമ്മി ആന്‍ഡ് മീ'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ഒരിടത്തൊരു പോസ്റ്റ്മാനാണ് ബോബന്റെ അടുത്ത ചിത്രം. ജൂണ്‍ അവസാനം റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മീരാ നന്ദനും കോളിവുഡ് താരം ശരത് കുമാറും അഭിനയിക്കുന്നുണ്ട്.
ഒരു പിടി മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളിലും താരം വേഷമിടുന്നുണ്ട്. ഷാഫിയുടെ മേക്കപ്പ്മാനില്‍ ജയറാമിനും പൃഥ്വിരാജിനുമൊപ്പമാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഫോര്‍ ഫ്രണ്ട്‌സില്‍ ജയറാം, ജയസൂര്യ. ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം താരം അഭിനയിക്കും. ശ്രീനിവാസന്‍-വിനീത് ശ്രീനിവാസന്‍ ടീമിന്റെ ട്രാഫിക്. വികെ പ്രകാശിന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ത്രീ കിങ്‌സ്, ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി, രാധകൃഷ്ണന്‍ മംഗലത്തിന്റെ സകുടുംബം ശ്യാമള തുടങ്ങിയ ചിത്രങ്ങളിലും കുഞ്ചാക്കോ വേഷമിടുന്നുണ്ട്.
നവാഗതരായ ലിജിന്‍, അരുണ്‍ ഗോപി, എന്നിവര്‍ക്ക് പുറമെ കമല്‍, കുക്കു സുരേന്ദ്രന്‍, ഫാസില്‍ തുടങ്ങിയവരും ഈ യുവനായകന്റെ ഡേറ്റ് വാങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications











