»   » സാള്‍ട്ട് ആന്റ് പെപ്പര്‍ ടീം വരാന്‍ വൈകും

സാള്‍ട്ട് ആന്റ് പെപ്പര്‍ ടീം വരാന്‍ വൈകും

Posted By:
Subscribe to Filmibeat Malayalam
Lal-Baburaj
സാള്‍ട്ട് ആന്‍് പെപ്പറിന് ശേഷം ലാല്‍, ബാബുരാജ്-ശ്വേത ടീം വീണ്ടും ഒന്നിയ്ക്കുകയാണ്. എസ്പി മഹേഷ് ഒരുക്കുന്ന മണികണ്ഠന്‍ കുഴപ്പക്കാരനല്ലായെന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് ടീമിന്റെ പുനസമാംഗമം.

ഏറെ പ്രതീക്ഷയോടെ ഈ സിനിമയെ കാത്തിരുന്ന പ്രേക്ഷകരെ തെല്ലുനിരാശപ്പെടുത്തുന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നരിയ്ക്കുന്നത്. ഈ സിനിമ അടുത്തൊന്നും സംഭവിയ്ക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

സംവിധാനം, അഭിനയം, നിര്‍മാണം എന്നിങ്ങനെ പലവിധത്തിലുള്ള തിരിക്കുകളില്‍ ലാല്‍ മുഴുകിയതാണ് സിനിമ വൈകിയ്ക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കോബ്ര തീര്‍ത്തതിന് ശേഷം ലാലിന് മറ്റു ചില പ്രൊജക്ടുകള്‍ കൂടി തീര്‍ക്കാനുണ്ട്. ഇതിന് ശേഷമെ മഹേഷ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ലാല്‍ എത്തൂ.

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ലായെന്ന ചിത്രത്തിന്റെ പ്രമേയം. ലാലിന്റെ ഭാര്യയുടെ വേഷമാണ് ശ്വേതയ്ക്ക് ഇതില്‍.

English summary
After 'Salt N'Pepper', the hit team of Lal, Baburaj and Shweta Menon was supposed to reunite in S P Mahesh's next, 'Sreekandan Kuzhapakkaran Alla'. But it looks like there is some delay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam